ഇറാഖിൽ ആയുധശാലയിൽ പൊട്ടിത്തെറി; 16 മരണം
text_fieldsബഗ്ദാദ്: ഇറാഖിലെ സദ്ർ സിറ്റി ജില്ലയിൽ ആയുധശേഖരണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 16 പേർ മരിച്ചു. 32ലധികം പേർക്ക് പരിക്കേറ്റു. റോക്കറ്റിൽ ഘടിപ്പിക്കാവുന്ന ഗ്രനേഡുകളും ഷെല്ലുകളുമുൾെപ്പടെ മാരകായുധങ്ങൾ സൂക്ഷിച്ച വീട്ടിലാണ് പൊട്ടിത്തെറി നടന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ശിയ ഭൂരിപക്ഷപ്രദേശമായ ഇവിടെ പൊട്ടിത്തെറി കനത്ത നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. ശിയ നേതാവ് മുഖ്തദ അൽസദ്റിെൻറ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലമാണിത്. കഴിഞ്ഞ ഇറാഖ് പാർലെമൻറ് തെരഞ്ഞെടുപ്പിൽ സദ്റിെൻറ പാർട്ടി വൻ മുന്നേറ്റമുണ്ടാക്കിയിരുന്നു.
