ഇറാെൻറ ഗ്രേസ്-വൺ കപ്പൽ പിടിച്ചെടുക്കാൻ യു.എസ് വാറൻറ്
text_fieldsവാഷിങ്ടൺ: ജിബ്രാൾട്ടർ കോടതി മോചിപ്പിക്കാൻ ഉത്തരവിട്ട ഇറാനിയൻ കപ്പൽ ഗ്രേസ്-വൺ പിടിച്ചെടുക്കാൻ യു.എസ് നീ തിന്യായ വകുപ്പ് വാറൻറയച്ചു. ജൂൈല നാലിനാണ് ബ്രിട്ടൻ കപ്പൽ പിടിച്ചെടുത്തത്. വാഷിങ്ടനിലെ യു.എസ് ഫെഡറല്‍ കോ ടതിയാണു വെള്ളിയാഴ്ച വാറൻറ് പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനാണു നിര്‍ദേശം. പാരഡൈ സ് ഗ്ലോബല്‍ ട്രേഡിങ് എന്ന ഇറാനിയന്‍ കമ്പനിയുടെ പേരില്‍ യു.എസിൽ ബാങ്കിലുള്ള 9,95,000 ഡോളര്‍ മരവിപ്പിക്കാനും ഉത്തരവി ലുണ്ട്. യു.എസിെൻറ വാറൻറിനെ കുറിച്ച് ബ്രിട്ടനോ ജിബ്രാൾട്ടറോ പ്രതികരിച്ചിട്ടില്ല.
കപ്പലും സ്ഥാപനവും രാജ്യാന്തര സാമ്പത്തിക നിയമങ്ങള്‍ ലംഘിെച്ചന്നും ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരരെ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത്തരം ചരക്കുനീക്കത്തിെൻറ മറവില്‍ കോടിക്കണക്കിനു ഡോളറിെൻറ കള്ളപ്പണം വെളുപ്പിക്കലാണു നടക്കുന്നതെന്നു ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ആരോപിച്ചു. ഇതിലെ കക്ഷികള്‍ക്ക് ഇറാനിലെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡുമായി ബന്ധമുണ്ടെന്നും ഇവര്‍ പറഞ്ഞു. റെവല്യൂഷണറി ഗാർഡിെന യു.എസ് ഭീകരപ്പട്ടികയിൽ പെടുത്തിയിരുന്നു.
യൂറോപ്യൻ യൂനിയെൻറ വിലക്കു ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുെന്നന്നാരോപിച്ച് 21 ദശലക്ഷം ബാരല്‍ എണ്ണയുമായി പോയിരുന്ന ഗ്രേസ്-വൺ കപ്പൽ ജൂലൈ നാലിനാണ് ബ്രിട്ടൻ പിടിച്ചെടുത്തത്. യു.എസിെൻറ എതിര്‍പ്പു നിലനില്‍ക്കെ കപ്പല്‍ വിട്ടുകൊടുക്കാന്‍ ജിബ്രാൾട്ടർ കോടതി കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു.
കോടതി ഉത്തരവിനു പിന്നാലെ, പകപോക്കൽ നടപടിയെന്നനിലയിൽ കപ്പലിലെ നാവികർക്ക് വിസ അനുവദിക്കില്ലെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. പാനമയിൽ രജിസ്റ്റർ ചെയ്ത കപ്പലിെൻറ രജിസ്ട്രേഷൻ ഇറാനിലേക്കു മാറ്റാമെന്നും കപ്പലിെൻറ ലക്ഷ്യസ്ഥാനം യൂറോപ്യൻ യൂനിയൻ വിലക്കു ബാധകമാകാത്ത രാജ്യത്തേക്കു മാറ്റാമെന്നും ഇറാൻ ഉറപ്പു നൽകിയതിനെത്തുടർന്നാണ് ജിബ്രാൾട്ടർ കോടതി കപ്പൽ വിട്ടയച്ചത്. എന്നാൽ ഗ്രേസ്-വൺ വിട്ടയക്കാൻ ഉത്തരവിട്ട ജിബ്രാൾട്ടർ സുപ്രീംകോടതിക്ക് ഒരുതരത്തിലുമുള്ള ഉറപ്പുകളും നൽകിയിട്ടില്ലെന്ന് ഇറാൻ മറുപടി നൽകി. യൂറോപ്യൻ യൂനിയെൻറ ഉപരോധം മറികടന്നു സിറിയയിലേക്ക് എണ്ണ കൊടുക്കില്ലെന്ന് ഉറപ്പുനൽകിയതോടെയാണു കപ്പൽ വിട്ടയച്ചതെന്ന അവകാശവാദവും ഇറാൻ തള്ളിയിരുന്നു.