യുദ്ധത്തിന് വന്നാൽ ഇറാെൻറ അന്ത്യം –ട്രംപ്
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടുന്ന യുദ്ധ കാർമേഘങ്ങളെ കൂടുതൽ കടുപ്പിച്ച് ഇറാനെതിരെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭീഷണി. യുദ്ധത്തിന് വന്നാൽ ഇറാെ ൻറ അന്ത്യമായിരിക്കും സംഭവിക്കുകയെന്നും യു.എസിനെ ഭീഷണിപ്പെടുത്താൻ വരേണ്ടെന്നും ട്ര ംപ് മുന്നറിയിപ്പ് നൽകി. ‘യുദ്ധം ചെയ്യാനാണ് ഇറാെൻറ ആഗ്രഹമെങ്കിൽ അത് ഇറാെൻറ അന ്ത്യമാവും. യു.എസിനെ ഭീഷണിപ്പെടുത്താൻ വരേണ്ട’ -ട്രംപ് ട്വിറ്ററിൽ കുറിച്ചു.
പശ്ചിമേഷ്യയിലെ സൈനിക വിന്യാസം യു.എസ് വർധിപ്പിക്കുകയും സൗദിയുടേതടക്കമുള്ള എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്കിനടുത്ത് ആക്രമിക്കപ്പെടുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി പരന്നിരുന്നു. എന്നാൽ, അതിനു പിന്നാലെ യുദ്ധസാധ്യത ലഘൂകരിക്കുന്നതായിരുന്നു ട്രംപിേൻറതടക്കമുള്ള പ്രസ്താവനകൾ. ഇറാനുമായി ചർച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും യുദ്ധത്തിന് യു.എസിന് താൽപര്യമില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ട്രംപ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.
ഇറാനോടുള്ള നിലപാടിൽ ട്രംപ് ഭരണകൂടത്തിനുള്ളിൽ തന്നെ ഭിന്ന നിലപാടുകളുണ്ടെന്നാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണാണ് യുദ്ധമടക്കമുള്ള കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരിലെ പ്രമുഖൻ. 2015ൽ ഇറാനും ആറ് രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറിൽനിന്ന് കഴിഞ്ഞവർഷം യു.എസ് പിന്മാറിയതോടെയാണ് ട്രംപ് ഭരണകൂടം ഇറാനോടുള്ള നിലപാട് വീണ്ടും കടുപ്പിച്ച് തുടങ്ങിയത്. ഇതിെൻറ തുടർച്ചയായി ഇറാെൻറ മേലുള്ള ഉപരോധം യു.എസ് കർശനമാക്കുകയും ചെയ്തിരുന്നു.
യുദ്ധം ആഗ്രഹിക്കുന്നില്ല -ഇറാൻ
തെഹ്റാൻ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭീഷണിക്കും ഇറാൻ അടിച്ചാൽ തിരിച്ചടിക്കുമെന്ന സൗദി അറേബ്യയുടെ പ്രസ്താവനക്കും പിന്നാലെ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ രംഗത്തെത്തി. എന്നാൽ, തങ്ങളെ തോൽപിച്ചുകളയാമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
‘പശ്ചിമേഷ്യയിൽ യുദ്ധമുണ്ടാവില്ല. കാരണം ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല എന്നതുതന്നെ. എന്നാൽ, ഇറാനെ തോൽപിച്ചുകളയാമെന്ന് ആരും സ്വപ്നം കാണുകയും വേണ്ട’- ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞു.