കശ്മീരിലെ നേതാക്കളെ മോചിപ്പിക്കണം -ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങൾ
text_fieldsവാഷിങ്ടണ്‍: കാശ്മീരിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും തടവിലാക്കിയ നേതാക്കളെ ഉടന്‍ മോചിപ്പിക്കണമെന്നും ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രമീള ജയ്പാല്‍, ജയിംസ് പി. മെക്ഗംവണ്‍ എന്നിവര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് ഹേംപിയോക്ക് കത്ത് നൽകി.
അന്താരാഷ്ട്ര മാധ്യമങ്ങളേയും സ്വതന്ത്ര മനുഷ്യാവകാശ നിരീക്ഷകരേയും ഉടന്‍ കാശ്മീരിലേക്ക് അയക്കണം. മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ഇന്ത്യൻ സർക്കാറിനുമേല്‍ സമ്മർദ്ദം ചെലുത്തണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടു.
നാല് യു.എസ് സെനറ്റർമാരും കാശ്മീരിനെ സംബന്ധിച്ചുള്ള ഉല്‍കണ്ഠ പ്രസിഡന്‍റ് ട്രംംപിനെ അറിയിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സെനറ്റര്‍ ക്രിസ്വാന്‍ ഹോളന്‍, ടോഡ്യങ്ങ്, ബെന്‍ കാര്‍ഡിന്‍, ലിന്റ്‌സെ ഗ്രഹാം എന്നിവർ പ്രസിഡന്‍റിനോട് അഭ്യര്‍ത്ഥിച്ചു.