Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപി​െൻറ സീറോ...

ട്രംപി​െൻറ സീറോ ടോളറൻസിന്​ ഇരയായി ഇന്ത്യൻ യുവതിയും ഭിന്നശേഷിക്കാരനായ മകനും 

text_fields
bookmark_border
ട്രംപി​െൻറ സീറോ ടോളറൻസിന്​ ഇരയായി ഇന്ത്യൻ യുവതിയും ഭിന്നശേഷിക്കാരനായ മകനും 
cancel

വാഷിങ്​ടൺ: അമേരിക്കയുടെ ‘സീറോ ടോളറൻസ്’​ നിലപാടി​​​െൻറ ഇരകളിൽ ഇന്ത്യൻ യുവതിയും. ആദ്യമായാണ്​ ഇന്ത്യൻ വംശജ അമേരിക്കൻ നയത്തി​​​െൻറ ഇരയായ വാർത്തകൾ വരുന്നത്​. 

മെക്​സിക്കോയിൽ നിന്ന്​ അമേരിക്കയിൽ അഭയം തേടി അനധികൃതമായി അതിർത്തി കടന്ന ​ഇന്ത്യൻ യുവതിയെയും അഞ്ചുവയസുള്ള ഭിന്നശേഷിക്കാരനായ മക​നെയുമാണ്​ അധികൃതർ വേർപിരിച്ചതായി റിപ്പോർട്ടുള്ളത്​.  ട്രംപ്​ സർക്കാറി​​​െൻറ ‘സീറോ ടോളറൻസ്​’ നടപടിയുടെ ഭാഗമായാണ്​ മാതാവിൽ നിന്നും കുട്ടി​െയ വേർപിരിച്ചത്​. നിലവിൽ 2000 ത്തോളം കുട്ടികളെ ഇങ്ങനെ രക്ഷിതാക്കളിൽ നിന്ന്​ ​േവർപിരിച്ചിട്ടുണ്ട്​. അധികൃതരുടെ ഇൗ നടപടി രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

നിയമനടപടിക്കായി കോടതിയിൽ ഹാജരാക്കിയ ഭാവൻ പ​േട്ടൽ എന്ന 33കാരിക്ക്​ 30,000 ഡോളറി​​​െൻറ ബോണ്ട്​ അരിസോന്ന കോടതി അനുവദിച്ചു. എന്നാൽ കുഞ്ഞുമായി ഒന്നിക്കാൻ സാധിച്ചോ എന്ന കാര്യം വ്യക്​തമല്ല. 

കുട്ടികളെ വേർപിരിക്കുന്ന നടപടിയിൽ അന്താരാഷ്​ട്രത തലത്തിൽ കൂടി പ്രതി​​േഷധം ഉയർന്നതോടെ ഇനി രക്ഷിതാക്കളിൽ നിന്ന്​ കുട്ടികളെ അകറ്റരുതെന്ന്​ എക്​സിക്യൂട്ടീവ്​ ഒാർഡർ ട്രംപ്​ പുറപ്പെടുവിച്ചിരുന്നു.  എന്നാൽ ഇന്ത്യൻ യുവതിയെയും കുട്ടിയെയും വേർപിരിച്ചത്​ എന്നാണെന്ന്​ വ്യക്​തമല്ല. 

ഗുജറാത്ത്​ സ്വദേശിയായ ഭാവൻ അഹമ്മദാബാദിൽ നിന്ന്​ ഗ്രീസ്​- മെക്​സിക്കോ വഴിയാണ്​ യു.എസി​െലത്തിയത്. കൂടുതൽ ഇന്ത്യക്കാരെ അനധികൃത കുടിയേറ്റത്തിന്​ തടവിലാക്കിയിട്ടുണ്ടോ എന്ന കാര്യവും വ്യക്​തമല്ല. 200ലേറെ ഇന്ത്യക്കാൻ അനധികൃത കുടിയേറ്റക്കാരായി ഉണ്ടെന്നാണ്​ റിപ്പോർട്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsimmigrantIndian womanmalayalam newsSeparated From Sonzero tolerance
News Summary - Indian Woman In US Separated From 5-Year-Old Son With Disability - World News
Next Story