Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ അജ്​ഞാത​െൻറ...

യു.എസിൽ അജ്​ഞാത​െൻറ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഗുരുതരാവസ്​ഥയിൽ

text_fields
bookmark_border
Hydarabad-Student-Shot-At-US
cancel

​ൈഹദരാബാദ്​: യു.എസിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക്​ അജ്​ഞാത​​​െൻറ വെടിയേറ്റു. ഗുരുതര പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്​സയിലാണ്​. 

ഹൈദരബാദ്​ സ്വദേശിയായ മുഹമ്മദ്​ അക്​ബറിനാണ്​(30) വെടിയേറ്റത്​. പ്രാദേശിക സമയം ശനിയാഴ്​ച രാവിലെ 8.45ഒാടെ ചിക്കാഗോ അൽബനി പാർക്കിന്​ സമീപമാണ്​ സംഭവം. സ്വന്തം കാറിനു സമീപത്തേക്ക്​ നടക്കു​േമ്പാഴാണ്​ അക്​ബറിന്​ വെടിയേറ്റത്​. ദെവ്രി സർവകലാശാലയിൽ കമ്പ്യൂട്ടർ സിസ്​റ്റം നെറ്റ്​വർക്കിങ് ആൻറ്​ ടെലികമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്​ അക്​ബർ. 

ഹൈദരാബാദിലെ ഉപ്പളയിലുള്ള​ കുടുംബം യു.എസിലേക്ക്​ പോകാൻ അടിയന്തര വിസക്കായി വിദേശകാര്യമന്ത്രി സുഷമ സ്വരാജി​​​െൻറ സഹായം അഭ്യർഥിച്ചിരിക്കുകയാണ്​. ​​നേരത്തെയും യു.എസിൽ ഇന്ത്യക്കാർക്കെതിരെ വംശീയാതിക്രമങ്ങൾ നടന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swarajworld newsmalayalam newsIndian Student Shot At US
News Summary - Indian Student Shot At In US -World News
Next Story