Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ...

അമേരിക്കയിൽ വംശീയാധിക്രമം: ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു

text_fields
bookmark_border
അമേരിക്കയിൽ വംശീയാധിക്രമം: ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു
cancel

വാഷിങ്​ടൺ : അമേരിക്കയിലെ ബാറിൽ ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു. ഹൈദരാബാദ്​ സ്വദേശിയായ ശ്രീനിവാസ്​ കചിഭോട്​ലയാണ്​ മരിച്ചത്​. ബാറിലുണ്ടയിരുന്ന ശ്രീനിവാസി​​െൻറ സുഹൃത്ത്​ അലോക്​ മദസനിക്കും യു.എസ്​ പൗരനായ ഇയാൻ ഗ്രില്ലോട്ടിനും പരിക്കേറ്റു. നാവികോദ്യോഗസ്​ഥനായ 51കാരൻ ആദം പുരിൻറനാണ്​ അക്രമി. ഇയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. പരിക്കേറ്റഅലോക്​ചികിത്​സയിലാണ്​.

കൻസാസിലെ ബാറിലാണ്​ സംഭവം. വംശീയാധിക്രമമാണ്​ കൊലപാതകം എന്നാണ്​ റിപ്പോർട്ട്​. ‘എ​​െൻറ രാജ്യത്തുനിന്ന്​ പുറത്തുപോകൂ’ എന്നാക്രോശിച്ചാണ്​ അക്രമി വെടിവെച്ചത്​. ബുധനാഴ്​ച രാത്രിയാണ്​ സംഭവം. ഹൈദരാബാദുകാരനായ ശ്രീനിവാസ്​ ഒലാതെയിലെ ഗാർമിൺ കമ്പനിയിൽ വ്യോമയാന എഞ്ചിനീയറാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Shot Dead At Bar In Kansas In US, Shooter Yelled 'Get Out Of My Country'
Next Story