ഇന്ത്യന്‍ വംശജ മങ്ക ഡിം ഗ്രിക്കിന് സെനറ്റ് പ്രൈമറിയില്‍ വിജയം
text_fieldsവാഷിങ്ടൻ: വാഷിങ്ടൺ സ്റ്റേറ്റ് സെനറ്റിലേക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയും സീനിയർ ഡെപ്യൂട്ടി കിങ്ങ് കൗണ്ടി പ്രോസിക്യൂട്ടറുമായ മങ്ക ഡിം ഗ്രിക്ക് അട്ടിമറി വിജയം. ആകെ പോൾ ചെയ്ത 23,600 വോട്ടുകളിൽ 50.5 ശതമാനം (11,928) വോട്ടുകൾ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി മങ്ക എതിരാളി റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ജിൻ യംഗ് ലിയെ പരാജയപ്പെടുത്തിയത്. നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇവർ ഇരുവരും വീണ്ടും ഏറ്റുമുട്ടും.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും അക്രമം തടയുന്നതിനും മാനസികാരോഗ്യം നിലനിർത്തുന്നതിനും മങ്ക നടത്തിയ ശ്രമങ്ങൾ പ്രത്യേകം പ്രശംസ നേടിയിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഹൂമൺ സർവീസസ്, വാഷിങ്ടൻ അസോസിയേഷൻ ഓഫ് പ്രോസിക്യൂട്ടിങ്ങ് അറ്റോർണീസ് തുടങ്ങിയ തസ്തികകളിൽ മങ്ക പ്രവർത്തിച്ചിട്ടുണ്ട്.
റിപ്പബ്ലിക്കൻ സെനറ്റർ ഡിനൊ റോസിയുടെ ഒഴിവു വരുന്ന സ്ഥാനത്തേക്കാണ് മങ്കയും, ജിൻ യംഗും ഏറ്റുമുട്ടുന്നത്. വാഷിങ്ടൻ സ്റ്റേറ്റ് സെനറ്റ് സീറ്റ് നിലനിർത്തുവാൻ റിപ്പബ്ലിക്കൻ പാർട്ടി എല്ലാ അടവുകളും പയറ്റുമെന്നതിനാൽ ഡെമോക്രാറ്റിക് സ്ഥാനാർഥി മങ്കയുടെ അവസാന റൗണ്ട് വിജയം പ്രവചനാതീതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
