ഇന്ത്യൻ ശാസ്ത്രജഞന് ബ്രിക്സ് പുരസ്കാരം
text_fieldsറിയോ ഡെ ജനീറോ: ഇന്ത്യൻ ശാസ്ത്രഗവേഷകൻ രവിപ്രകാശിന് 25,000 ഡോളറിെൻറ (ഏകദേശം 18,01,050 രൂ പ) ബ്രിക്സ് യങ് ഇനവേറ്റർ പുരസ്കാരം. ചെറുകിട ഗ്രാമീണ കർഷകർക്കായി പാൽ ശീതീകരണ കേന്ദ്രം തദ്ദേശീയമായി വികസിപ്പിച്ചെടുത്തതിനാണ് പുരസ്കാരം. ബംഗളൂരുവിലെ ഐകാർ നാഷനൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് രവിപ്രകാശ് പിഎച്ച്.ഡി കരസ്ഥമാക്കിയത്.
ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള യുവശാസ്ത്രജ്ഞരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്ന 21 അംഗസംഘത്തിൽ ഇദ്ദേഹവുമുണ്ട്. ആദ്യമായാണ് ഇന്ത്യൻ ശാസ്ത്രജ്ഞന് ഇത്തരമൊരു പുരസ്കാരം ലഭിക്കുന്നത്. ബിഹാർ സ്വദേശിയാണ് രവി.