വാഷിങ്ടൺ: യു.എസിൽ വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ ഇന്ത്യക്കാർ വൈറ്റ്ഹൗസിനു മുന്നിൽ റാലി നടത്തി. അടുത്തിടെ യു.എസിൽ ഇന്ത്യക്കാർക്കെതിരെ നിരവധി വംശീയാക്രമണങ്ങളുണ്ടായ സാഹചര്യത്തിൽ സംഭവത്തിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഇടപെടൽ ആവശ്യപ്പെട്ടാണ് റാലി നടത്തിയത്.
ആക്രമണത്തിന് ഇരയായവരിൽ അധികവും ഹിന്ദുക്കളും സിഖുകാരുമാണെന്ന് കോർപറേറ്റ് അഭിഭാഷകയും ഇന്ത്യക്കാരിയുമായ വിന്ദ്യ അഡാപ അഭിപ്രായപ്പെട്ടു. ബോധവത്കരണ റാലിയാണ് തങ്ങൾ നടത്തിയത്, ട്രംപ് ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമല്ല.
വംശീയ വിദ്വേഷം, മുസ്ലിം വിരുദ്ധത, കുടിയേറ്റവിരുദ്ധ പരാമർശങ്ങൾ എന്നിവയാണ് ആക്രമണങ്ങൾക്കു വഴിവെച്ചതെന്നും അവർ കൂട്ടിച്ചേർത്തു. യു.എസിലെ ഇന്ത്യൻ^അമേരിക്കൻ സംഘടനകളുടെ കൂട്ടായ്മയാണ് റാലി സംഘടിപ്പിച്ചത്. വിദ്വേഷ കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇവർ ട്രംപിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്.