കാറിൽ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
text_fieldsസാൻഫ്രാൻസിസ്കോ: കാറിെൻറ ഡിക്കിയിൽ മൃതദേഹവുമായെത്തിയ ഇന്ത്യൻ-അമേരിക്കൻ വംശ ജനായ ഐ.ടി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ കാലിഫോര്‍ണിയയിലെ മൗണ്ട് ഷാ സ്ത പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചുവന്ന കാറില്‍ വന്നിറങ്ങിയ ശങ്കര്‍ നാഗപ്പ ഹാങ്കുഡ്(53) ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫിസറോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങളായ നാലുപേരെ താന്‍ കൊന്നതായും കൂട്ടത്തില്‍ ഒരാളുടെ മൃതദേഹം കാറിെൻറ ഡിക്കിയിലുണ്ടെന്നും പറഞ്ഞു.
തമാശയാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കാലിഫോര്‍ണിയയെ നടുക്കിയ കൊലപാതക പരമ്പരകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നു. തിങ്കളാഴ്ച ഉച്ചക്കാണ് സ്വന്തം കാറില്‍ ശങ്കര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇയാള്‍ പറഞ്ഞതനുസരിച്ച് 212 മൈല്‍ അകലെയുള്ള റോസ്വില്ലെയിൽ പൊലീസ് നടത്തിയ പരിശോധനയില്‍ ജങ്ഷന് ബൗലേവാര്‍ഡിലെ അപാര്ട്ട്മെൻറില്നിന്ന് രണ്ടു കുട്ടികളുടെ ഉള്‍പ്പെടെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി.
കൊലയുടെ കാരണം വ്യക്തമല്ല. മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം നാലാമനെ കാറില്‍ കയറ്റി റോസ്വില്ലെയില്നിന്നു പുറപ്പെട്ട ശങ്കര്‍ ഇയാളെയും കൊണ്ടു പല സ്ഥലങ്ങളിലും കറങ്ങിയതായി പൊലീസ് കണ്ടെത്തി. കാലിഫോര്‍ണിയയിലെ പ്രമുഖ കമ്പനികളില്‍ ജോലിനോക്കിയിട്ടുള്ള ശങ്കര്‍ അറിയപ്പെടുന്ന ഡാറ്റ സ്പെഷലിസ്റ്റാണ്. കൊലക്കുറ്റത്തിനാണ് കേസെടുത്തത്.