ബാല ലൈംഗികപീഡനം: ഇന്ത്യൻ വംശജന് തടവ്
text_fieldsഒാട്ടവ: കാനഡയിൽ 57കാരനായ ഇന്ത്യൻ വംശജന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 46 മാസത്തെ ജയിൽശിക്ഷ. കാനഡയിലെ ഒൻറാറിയോയിലെ ദിൽബാഗ് സിങ്ങിനാണ് അരിസോണയിലെ ഫെഡറൽ കോടതി തടവുശിക്ഷ വിധിച്ചത്.
2017 ജനുവരിയിൽ ഒാൺലൈനിലൂടെ പരിചയപ്പെട്ട 15കാരിയുമായി ഇയാൾ അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് മേയ് 2017 ൽ ഇയാൾ പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെടാനായി കാനഡയിൽനിന്ന് അരിസോണയിലെ ഫ്ലാഗ്സ്റ്റാഫിലേക്ക് യാത്രതിരിച്ചു. ഇതിനെ തുടർന്നാണ് സിങ്ങിനെതിരെ കേസെടുത്തത്. മേയ് 2006ലെ ബാല ലൈംഗിക ചൂഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
