Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ കോവിഡ്​...

അമേരിക്കയിൽ കോവിഡ്​ രോഗിയുടെ ശ്വാസകോശം വിജയകരമായി മാറ്റിവെച്ചു; പിന്നിൽ ഇന്ത്യൻ വംശജൻ​​

text_fields
bookmark_border
Dr Ankit Bharat
cancel

വാഷിങ്​ടൺ: കൊറോണ വൈറസ് മാരകമായി ബാധിച്ചതിനെ തുടർന്ന്​ ഇരു ​ശ്വാസകോശങ്ങളും തകരാറിലായ അമേരിക്കൻ യുവതിക്ക്​ ഇന്ത്യൻ വംശജനായ ഡോക്​ടറുടെ നേതൃത്വത്തിലുള്ള ശസ്​ത്രക്രിയാ വിദഗ്​ധർ നൽകിയത്​ പുതുജീവൻ. 20 വയസുകാരിയായ പെൺകുട്ടിയിൽ അങ്കിത്​ ഭാരതും സംഘവും നടത്തിയ ശ്വാസകോശ മാറ്റിവെക്കൽ ശസ്​ത്രക്രിയ വിജയകരം.

കോവിഡ്​ മഹാമാരിയുമായി ബന്ധപ്പെട്ട്​ അമേരിക്കയിൽ നടക്കുന്ന ആദ്യത്തെ ശ്വാസകോശ മാറ്റിവെക്കൽ ശസ്​ത്രക്രിയയാണിത്​. പെൺകുട്ടിയുടെ ജീവൻ അപകടത്തിലായിരുന്നു. ശ്വാസകോശം മാറ്റിവെച്ചില്ലായിരുന്നുവെങ്കിൽ അവൾക്ക്​ ജീവൻ നഷ്​ടമായേ​നെ എന്നും ചിക്കാഗോയിലെ നോർത്​ വെസ്​റ്റേൺ മെഡിസിൻ അറിയിച്ചു.

‘ഞാൻ ഇതുവരെ ചെയ്​തതിൽ ഏറ്റവും സങ്കീർണ്ണവും വെല്ലുവിളിയേറിയതുമായ ട്രാൻസ്​പ്ലാൻറ്​ സർജറിയായിരുന്നു അത്​. കോവിഡ്​ 19 വൈറസ്​ ഏറ്റവും മോശമായി ബാധിക്കുന്ന രോഗികൾക്ക്​ ഇനി അവയവം മാറ്റിവെക്കൽ നിർബന്ധിതമാവുന്ന സാഹചര്യം വന്നേക്കാമെന്നും തൊറാസിക്​ സർജറി തലവനും നോർത്​ വെസ്​റ്റേണിലെ ശ്വാസകോശ മാറ്റിവെക്കൽ പ്രോഗ്രാമി​​െൻറ ഡയറക്​ടറുമായ അങ്കിത്​ ഭാരത്​ വ്യക്​തമാക്കി. 

കൊറോണ വൈറസ്​ മൂലമുണ്ടാകുന്ന രോഗം സാധാരണയായി ശ്വസന പ്രക്രിയയെയാണ്​ ആദ്യം ആക്രമിക്കുന്നത്​. അതു കൂടാതെ വൃക്ക, ഹൃദയം, രക്​തക്കുഴലുകൾ, ന്യൂറോളജിക്കൽ സിസ്റ്റം എന്നിവയെയും നശിപ്പിച്ചേക്കാം. ‘ഇൗ രോഗം മൂലം ചില രോഗികളുടെ ശ്വാസകോശത്തിന്​ കൂടുതൽ അപകടം ഉണ്ടായേക്കാം.. അത്തരം സാഹചര്യങ്ങളിൽ ശ്വാസകോശം മാറ്റിവെക്കൽ അല്ലാതെ മറ്റൊരു വഴിയില്ല. -അദ്ദേഹം കൂട്ടിച്ചേർത്തു. 

മെയ്​ 26ന്​ ഒാസ്​ട്രിയയിലാണ്​ കോവിഡ്​ രോഗിയുടെ ജീവൻ രക്ഷിക്കാനായി ലോകത്തെ ആദ്യ ശ്വാസകോശം മാറ്റിവെക്കൽ ശസ്​ത്രക്രിയ നടന്നത്​​. 45കാരിയായ സ്​ത്രീയെ​ വൈറസ് മാരകമായി​ ബാധിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Lung Transplant​Covid 19
News Summary - Indian-Origin Doctor Performs 1st Lung Transplant In US For COVID-19 Patient
Next Story