Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ ഹെൽത്ത്​ കെയർ...

യു.എസ്​ ഹെൽത്ത്​ കെയർ തട്ടിപ്പിൽ പ്രതിയായ ഇന്ത്യൻ ഡോക്​ടർക്ക്​ റെക്കോർഡ്​ തുകക്ക്​ ജാമ്യം

text_fields
bookmark_border
യു.എസ്​ ഹെൽത്ത്​ കെയർ തട്ടിപ്പിൽ പ്രതിയായ ഇന്ത്യൻ ഡോക്​ടർക്ക്​ റെക്കോർഡ്​ തുകക്ക്​ ജാമ്യം
cancel

ഹൂസ്​റ്റൺ: യു.എസി​​​​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്​ നടത്തിയ ഇന്ത്യൻ വംശജനായ ഡോക്​ടർക്ക്​ റെക്കേ ാർഡ്​ തുകക്ക്​ ജാമ്യം. 464 മില്യൺ യു.എസ്​ ഡോളറി​​​​െൻറ തട്ടിപ്പ്​ നടത്തിയ ആൾക്ക്​ ഏഴ്​ മില്യൺ യു.എസ്​ ഡോളർ ബോണ ്ടിലാണ്​ ജാമ്യം അനുവദിച്ചത്​.

പത്​മശ്രീ അവാർഡ്​ ജേതാവുകൂടിയായ ഡോക്​ടർ രാജേന്ദ്ര ​ബോത്ര(77)യാണ്​ വൻ തട്ടിപ്പ്​ നടത്തിയത്​. രാ​േജന്ദ്ര ബോത്രയെ കൂടാതെ പ്രതികളിൽ അഞ്ചുപേർ കൂടി ജയിലിലാണ്​. ഒാപിയം അടങ്ങിയ വേദനസംഹാരികൾ അനധികൃതമായി രോഗികൾക്ക്​ ശിപാർശ ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്​തു​െവന്നതാണ്​ കുറ്റം. രോഗികളെ മയക്കുമരുന്നിന്​ അടിമയാക്കുകയും അതുവഴി സർക്കാറി​​​​െൻറ ആരോഗ്യ പദ്ധതികളെ തകർക്കുകയും ചെയ്​തതുവെന്നും ഇത്​ രാഷ്​ട്രത്തിന്​ വൻ നഷ്​ടമുണ്ടാക്കിയെന്നും​ കോടതി ക​െണ്ടത്തിയിരുന്നു.

കഴിഞ്ഞമാസമാണ്​ ബോത്രയെ ജയിലിലടച്ചത്​. ഡോക്​ടർക്ക്​ ജാമ്യം നൽകിയാൽ ഇന്ത്യയിലേക്ക്​ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന്​ പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ബോത്രയു​െട ഭാര്യയുടെയും മകളുടെയും പാസ്​പോർട്ട്​ കോടതിയിൽ സമർപ്പിക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

ഇന്ത്യയിൽ നിരവധി സർക്കാർ/ സർക്കാറേതര പദ്ധതികളിൽ ഭാഗഭാക്കാണ്​ ബോത്ര. എച്ച്​.​െഎ.വി ബോധവത്​കരണ പരിപാടികൾ, പാവപ്പെട്ടവർക്ക്​ സൗജന്യ ചികിത്​സ തുടങ്ങിയ പദ്ധതികൾക്കായി എല്ലാ വർഷവും എട്ടാഴ്​ച അദ്ദേഹം ഇന്ത്യയി​ൽ തങ്ങാറുണ്ട്​.

ബോത്രക്ക്​ ഏകദേശം 35 മില്യൺ യു.എസ്​ ഡോളറി​​​​െൻറ സ്വത്തുണ്ടെന്നാണ്​ കണക്കാക്കിയിരിക്കുന്നത്​. വിവിധയിടങ്ങളിൽ വാങ്ങിയ സ്വത്തുക്കൾ അഴിമതിയിലൂടെ നേടിയെടുത്തതാണെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsopioid epidemicHealth Care FraudRajendra Bothra
News Summary - Indian-origin doctor embroiled in healthcare fraud in US freed - World News
Next Story