Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ചെറുവിമാനം...

യു.എസിൽ ചെറുവിമാനം തകർന്ന്​ മൂന്ന്​ ഇന്ത്യൻ വംശജർ മരിച്ചു

text_fields
bookmark_border
യു.എസിൽ ചെറുവിമാനം തകർന്ന്​ മൂന്ന്​ ഇന്ത്യൻ വംശജർ  മരിച്ചു
cancel

വാഷിങ്​ടൺ: ഫിലാഡെൽഫിയയിൽ ചെറുയാത്രാവിമാനം തകർന്ന്​ ഇന്ത്യൻ വംശജരായ ഡോക്​ടർ ദമ്പതികളും മകളും മരിച്ചു. ഡോക് ​ടർ ജസ്​വീർ ഖുറാന(60), ഭാര്യ ഡോ.ദിവ്യ ഖുറാന, മകൾ കിരൺ ഖുറാന എന്നിവരാണ്​ മരിച്ചത്​.

നോർത്ത്​ ഈസ്​റ്റ്​ ഫിഡാഡ െൽഫിയ വിമാനത്താവളത്തിൽ നിന്ന്​ പുറപ്പെട്ട വിമാനം ഒഹിയോ സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റി വിമാനത്താവളത്തിൽ എത്തുന്നതിന്​ മുമ്പാണ്​ തകർന്നു വീണത്​. പൈലറ്റ്​ ലൈസൻസ്​ ഉണ്ടായിരുന്ന ഖുറാനയാണ്​ വിമാനം പറത്തിയിരുന്നത്​.​ ചെറുയാത്രാ വിമാനവും അദ്ദേഹത്തി​​െൻറ പേരിലാണ്​ രജിസ്​റ്റർ ചെയ്​തിരുന്നത്​.

ഡൽഹി എയിംസിൽ ഗവേഷകരായിരുന്ന ജസ്​വീർ ഖുറാന-ദിവ്യ ദമ്പതികൾ 20 വർഷത്തോളമായി യു.എസിലാണ്​. ടെമ്പിൾ യൂനിവേഴ്​സിറ്റിയി​ലെ പാത്തോളജി വകുപ്പിൽ അധ്യപകനായിരുന്നു ഡോ. ജസ്​വീർ ഖുറാന​. ഡോ. ദിവ്യ സ​െൻറ്​ ക്രിസ്​റ്റഫർ ഹോസ്​പിറ്റലി​ലാണ്​ ജോലിചെയ്​തിരുന്നത്.

ദമ്പതികളുടെ രണ്ടാമത്തെ മകളായ കിരൺ ഹാരിടൺ ഹൈസ്​കൂൾ വിദ്യാർഥിയാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashusworld newsIndian-Origin Doctor
News Summary - Indian-Origin Doctor Couple, Daughter Killed In Small Plane Crash In US- World news
Next Story