Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ​ൻ വം​ശ​ജ​നായ  മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ  ര​വി ര​ഗ്​​ബീ​റി​നെ തി​രി​ച്ച​യ​ക്കും

text_fields
bookmark_border
ഇ​ന്ത്യ​ൻ വം​ശ​ജ​നായ  മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ  ര​വി ര​ഗ്​​ബീ​റി​നെ തി​രി​ച്ച​യ​ക്കും
cancel

വാ​ഷി​ങ്​​ട​ൺ:: യു.​എ​സി​ലെ​ത്തി​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ ര​വി ര​ഗ്​​ബീ​റി​നെ​ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ക്കും. വെ​ള്ളി​യാ​ഴ്​​ച ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ ര​വി ര​ഗ്​​ബീ​റി​നെ എ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ്​ ക​സ്​​റ്റം​സ്​ വി​ഭാ​ഗം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റു​ചെ​യ്​​ത അ​ദ്ദേ​ഹ​ത്തെ ഉ​ട​നെ​ത​ന്നെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ തി​രി​ച്ച​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ്​ ര​വി. കൂ​ടാ​തെ അ​ഭ​യാ​ർ​ഥി കൂ​ട്ടാ​യ്​​മ​യാ​യ ന്യൂ ​സാ​ങ്​​ച്വ​റി കൊ​ളീ​ഷ​​​െൻറ ഡ​യ​റ​ക്​​ട​ർ കൂ​ടി​യാ​ണ്​ ഇ​ദ്ദേ​ഹം. സം​ഭ​വ​മ​റി​ഞ്ഞ്​ ​ഫെ​ഡ​റ​ൽ ഒാ​ഫി​സി​നു മു​ന്നി​ൽ  ഇ​േ​ന്താ-​അ​മേ​രി​ക്ക​ക്കാ​ർ ഉ​ൾ​െ​പ്പ​ടെ നി​ര​വ​ധി പേ​രെ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.

അതേസമയം, രവിയുടെ കുടിയേറ്റത്തെ സംബന്ധിച്ച കേസ് 12 വർഷമായി നിലനിൽക്കുകയാണെന്നും അതിനാൽ, രവിക്ക് യു.എസിൽ നിയമപരമായി കഴിയാൻ സാധിക്കില്ലെന്നും യു.എസ് എമിഗ്രേഷൻ വിഭാഗം മേധാവി അറിയിച്ചു. ട്രംപ് ഭരണകൂടത്തി​​െൻറ  ഹിംസാത്മക നിലപാടാണ് ഇതിൽനിന്നും വ്യക്തമാകുന്നതെന്നും രവിയെ ഉടൻതന്നെ മോചിപ്പിക്കണമെന്നും ഡെമോക്രാറ്റിക് േനതാവ് ജോയ് ക്രൗളി പറഞ്ഞു. 1991ൽ സന്ദർശക വിസയിലാണ് കരീബിയൻ രാജ്യമായ ട്രിനിഡാഡ്-ടുേബഗോയിൽനിന്ന് ഇദ്ദേഹം അമേരിക്കയിലെത്തുന്നത്. 1994ൽ അമേരിക്കൻ പൗരത്വവും ലഭിച്ചു. ഇതിനുമുമ്പ് 2006 മുതൽ 22 മാസത്തേക്ക് യു.എസ് വിലക്കേർപ്പെടുത്തിയിരുന്നു. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian-origin activist Ravi Ragbir held in US, faces immediate deportation -World news
Next Story