Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ഇന്ത്യക്കാരൻ...

യു.എസിൽ ഇന്ത്യക്കാരൻ വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
യു.എസിൽ ഇന്ത്യക്കാരൻ വെടിയേറ്റ്​ മരിച്ചു
cancel

ന്യൂ​ജ​ഴ്​​സി: യു.​എ​സി​ലെ ന്യൂ​ജ​ഴ്​​സി​യി​ൽ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങാ​നി​രി​ക്കെ തെ​ല​ങ്കാ​ന സ്വ​ദേ​ശി​യാ​യ 61കാ​ര​ൻ കൗമാരക്കാ​ര​​​െൻറ വെ​ടി​യേ​റ്റു മ​രി​ച്ചു. സു​നി​ൽ എ​ഡ്​​ല എ​ന്ന​യാ​ളാ​ണ്​ വീ​ടി​നു​ പു​റ​ത്ത്​ കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്​​ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി എ​ട്ടി​നാ​ണ്​ സം​ഭ​വം.

റ​സ്​​റ്റാ​റ​ൻ​റി​ൽ ഒാ​ഡി​റ്റ​റാ​യി ജോ​ലി​ചെ​യ്യു​ന്ന എ​ഡ്​​ല വീ​ട്ടി​ൽ​നി​ന്ന്​ ജോ​ലി​സ്​​ഥ​ല​ത്തേ​ക്കു​ കാ​റി​ൽ പോ​ക​വെ​യാ​ണ്​ 16കാ​ര​നാ​യ പ്ര​തി ആ​ക്ര​മി​ച്ച​ത്. കാ​ർ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ്​ കൊ​ല​പാ​ത​ക​മെ​ന്ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​രെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കാ​റു​മാ​യി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്​​ച​യാ​ണ്​ മ​ര​ണം സം​ബ​ന്ധി​ച്ച്​ തെ​ല​ങ്കാ​ന മെ​ഡാ​ക്​ ജി​ല്ല​യി​ലെ എ​ഡ്​​ല​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ വി​വ​രം ല​ഭി​ച്ച​ത്. പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. നാ​ട്ടി​ലെ സ്​​കൂ​ളി​ൽ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​നാ​യി​രു​ന്ന എ​ഡ്​​ല 30 വ​ർ​ഷം മു​മ്പാ​ണ്​ അ​മേ​രി​ക്ക​യി​ലേ​ക്കു​ കു​ടി​യേ​റി​യ​ത്. കോ​മേ​ഴ്​​സ്​ ബി​രു​ദ​ധാ​രി​യാ​യ ഇ​ദ്ദേ​ഹം അ​ക്കൗ​ണ്ട​ൻ​റാ​യാ​ണ്​ തു​ട​ക്ക​ത്തി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്.

ഇൗ ​മാ​സം 27ന്​ ​ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ത്തി​ലും മാ​താ​വി​​​െൻറ 95ാം ജ​ന്മ​ദി​ന​ത്തി​ലും പ​ങ്കാ​ളി​യാ​കാ​ൻ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ്​ ആ​ക്ര​മ​ണം എ​ൽ​ഡ​യു​ടെ ജീ​വ​ൻ ത​ട്ടി​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsIndian ManShot Death
News Summary - Indian Man, Shot Dead In US-India news
Next Story