Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കൻ യുവതിയെ ശല്യം ചെയ്ത കേസ്: ഇന്ത്യക്കാരൻ കുറ്റം സമ്മതിച്ചു
text_fieldsbookmark_border
വാഷിങ്ടൺ: വിമാനത്തിൽ ഉറങ്ങിക്കിടന്ന അമേരിക്കക്കാരിയെ ശല്യം ചെയ്ത കേസിൽ ഇന്ത്യക്കാരൻ കുറ്റം സമ്മതിച്ചു. 58കാരനായ വിശാഖ പട്ടണം സ്വദേശി വീരഭദ്രറാവു കുനം ആണ് കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 30നായിരുന്നു കേസിനാസ്പദമായ സംഭവം. ലോസ് ആഞ്ചലീസിൽ നിന്നും ന്യൂ ജഴ്സിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ മിഡിൽ സീറ്റിൽ ഇരിക്കുകയായിരുന്നു യുവതി. വിമാനം ഉയർന്ന് തുടങ്ങിയപ്പോൾ ഉറക്കത്തിലായ യുവതിയെ ഇയാൾ അനാവശ്യമായി സപർശിക്കുകയായിരുന്നു.
തുടർന്ന് യുവതി ബഹളം വെക്കുകയും സഹയാത്രികരെ വിളിച്ചു കൂട്ടുകയും ചെയ്തു. വിമാനം ന്യൂയോർക്കിലെത്തിയപ്പോൾ ഇയാളെ അറസ്റ്റ്ചെയ്ത എഫ്.ബി.െഎ 60 ദിവസം കസ്റ്റഡിയിലെടുക്കുകയും 90 ദിവസത്തേക്ക് ആൽക്കഹോൾ ട്രീറ്റ്മെൻറ്സെൻററിൽ അയക്കുകയും ചെയ്തു. അടുത്ത മാസം 22ന് ന്യുയോർക് ഫെഡറൽ കോടതി റാവുവിന് ശിക്ഷ വിധിക്കും.
Next Story
