ഷെറിൻ മാത്യുവിനെ ഉപദ്രവിച്ചതിെൻറ സൂചനയുണ്ടെന്ന് ഡോക്ടർ കോടതിയിൽ
text_fieldsഹൂസ്റ്റൺ: യു.എസിലെ ടെക്സാസിൽ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് മരിക്കുകയും ചെയ്ത ഷെറിൻ മാത്യൂസ് എന്ന മൂന്നുവയസുകാരി പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നെന്ന് സൂചന നൽകുന്ന തരത്തിൽ ഡോക്ടറുടെ റിപ്പോർട്ട് കോടതിയിൽ. കുട്ടിയുെട എല്ലുകൾ പലതവണ പൊട്ടിയിട്ടുെണ്ടന്നും പല ഘട്ടങ്ങളിലായി പരിക്കുകൾ ഭേദപ്പെട്ടതിെൻറ പാടുകൾ ശരീരത്തിലുണ്ടെന്നും ഡോക്ടർ കോടതിെയ അറിയിച്ചു.
ശിശുരോഗ വിദഗ്ധനായ സൂസൻ ഡക്കിലാണ് കുട്ടിയുെട എല്ലുകൾ െപാട്ടിയിരുന്നതായി കോടതിെയ അറിയിച്ചത്. 2016 സെപ്തംബറിലും 2017 ഫെബ്രുവരിയിലും എടുത്ത എക്സ്റേ സ്കാനിങ്ങുകളിൽ കുഞ്ഞിെൻറ ശരീരത്തിലെ മുറിവുകൾ വ്യക്തമാണ്. കുഞ്ഞിനെ ഇന്ത്യയിൽ നിന്ന് ദത്തെടുത്ത ശേഷമാണ് മുറിവുകൾ ഏറ്റത്. ഫെബ്രുവരിയിലെ എക്സ്റേയിൽ നിന്ന് കാലിലെ എല്ലിനും തുടയെല്ലിനും ഏറ്റിരുന്ന പരിക്കുകൾ ദേഭദമായത് രണ്ട് സമയത്താണെന്ന് വ്യക്തമായിരുന്നുവെന്നും ഡോക്ടർ റിപ്പോർട്ട് നൽകി.
വെസ്ലിയുെടയും സിനിയുെടയും സ്വന്തം കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യെപ്പട്ട് നൽകിയ പരാതിയിൽ വാദം കേൾക്കുന്നതിന് ഇരുവരും കഴിഞ്ഞ ദിവസം കോടതിയിലെത്തിയിരുന്നു.
സിനിയെ കേസിലെ സാക്ഷിയാക്കുെമന്ന് ആദ്യം കരുതിയിരുന്നെങ്കിലും ചോദ്യം െചയ്യുന്നതിനിടെ തന്നെ കേസിലെ സാക്ഷിയാക്കരുത് എന്ന് അവർ കോടതിയിൽ ആവശ്യപ്പെട്ടു. താൻ പരിശീലനം സിദ്ധിച്ച നഴ്സാണ് എന്ന കാര്യം സിനി കോടതിയിൽ അംഗീകരിെച്ചങ്കിലും കുഞ്ഞിന് പരിക്കേറ്റെന്ന ആരോപണത്തിൽ പ്രതികരിക്കാൻ തയാറായില്ല. വെസ്ലിയും കേസിലെ സാക്ഷിയാക്കരുത് എന്ന നിലപാട് സ്വീകരിക്കുകയും ഷെറിെൻറ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാതിരിക്കുകയുമാണ് ചെയ്തത്.
ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായെന്ന് പിതാവ് പരാതിപ്പെടുന്നത്. പിന്നീട് ഒക്ടോബര്‍ 22നാണ് വെസ്‌ലിയുടെ വീട്ടിൽ നിന്ന് ഒന്നര ൈമൽ അകലെ കലുങ്കിനടിയിൽ മരിച്ച നിലയിൽ ഷെറിനെ കെണ്ടത്തുന്നത്. കുട്ടിയുടെ പോസ്റ്റ് മോർട്ടം റിേപ്പാർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല.
എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിന്‍റെയും സിനിയുടെയും വളര്‍ത്തു മകളാണ് ഷെറിന്‍. സംഭവത്തില്‍ വളര്‍ത്തച്ഛൻ വെസ്ലിയെയും കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി പുറത്തുപോയതിെന തുടർന്ന് വളർത്തമ്മ സിനിയെയും റിച്ചാർഡ്സൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
