Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമദ്യപിച്ച മകളെ...

മദ്യപിച്ച മകളെ ഇന്ത്യയിലേക്ക്​ അയക്കാനൊരുങ്ങി രക്ഷിതാക്കൾ

text_fields
bookmark_border
Indian-Lady
cancel

ഇന്ത്യൻ രക്ഷിതാക്കൾ മക്കളുടെ ഭാവിയെ കുറിച്ച്​ എപ്പോഴും ആശങ്കാകുലരായിരിക്കും. അമേരിക്കയിലായാലും ഇന്ത്യൻ സ്വഭാവത്തിന്​ ഒരു മാറ്റവും സംഭവിക്കില്ല. അത്തരമൊരു അനുഭവമാണ്​ മിഷ മാലിക്​ എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവെച്ചത്​.

യു.എസി​െല ഒഹിയോയിലാണ്​ മിഷയും രക്ഷിതാക്കളും താമസിക്കുന്നത്​. രക്ഷിതാക്കൾക്ക്​ മുന്നിൽ അമിതമായി മദ്യപിച്ചതിന്​ മിഷയെ ഇന്ത്യയിലേക്ക്​ തിരിച്ചയക്കാൻ തീരുമാനിച്ചുവെന്നാണ്​ ട്വിറ്റർ വിഡിയോ പറയുന്നത്​.

രക്ഷിതാക്കൾ എന്നെ നാട്ടിലയക്കാൻ തീരുമാനിച്ച നിമിഷം എന്ന അടിക്കുറിപ്പോടെയാണ്​ മദ്യപിക്കുന്ന വിഡിയോ മിഷ ട്വീറ്റ്​ ചെയ്​തത്​.

മിഷ നിർത്താതെ മദ്യപിക്കുന്നതും മാതാവ്​ വിലക്കുന്നതും വിഡിയോയിൽ കാണാം. വിഡിയോക്ക്​ സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരമാണ്​ ലഭിച്ചത്​. നിരവധി പേർ ട്വീറ്റിനു താഴെ കമൻറുകളുമായി രംഗത്തെത്തിയിട്ടുണ്ട്​.

വിമാനടിക്കറ്റ്​ എടുത്തുവെങ്കിലും ചുമ വന്നതോടെ തത്​കാലം മിഷ നാട്ടിലേക്ക്​ മടങ്ങാതെ രക്ഷപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsIndian LadyDrinks Infront of Parents
News Summary - Indian girl drinks in front of parents, they get her flight ticket back home - World News
Next Story