യു.എസ് വിസ തട്ടിപ്പുകേസ്: ഇന്ത്യന്‍ വംശജനായ സി.ഇ.ഒക്ക് ഏഴു വര്‍ഷം തടവ്
text_fieldsകാലിഫോര്‍ണിയ: യു.എസിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ വിസ തട്ടിപ്പുകേസിൽ പ്രതിയായ ഇ ന്ത്യൻ വംശജനായ സി.ഇ.ഒക്ക് ഏഴു വർഷം തടവ്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള വമ്പൻ സാേങ്കത ികവിദ്യ സ്ഥാപനങ്ങളായ ഡിവന്‍സി, അസിമിട്രി എന്നിവയുടെ സ്ഥാപകൻ പ്രദ്യുമ്ന കുമാര്‍ സാമുവേലിനെയാണ് (50) ശിക്ഷിച്ചത്.
അമേരിക്കയിലെത്തിയിട്ട് രാജ്യത്തെ നിയമം അനുസരിക്കുന്നതിന് പകരം അത്യാഗ്രഹത്താൽ തട്ടിപ്പ് നടത്തുന്നതിലാണ് പ്രതി ശ്രദ്ധകേന്ദ്രീകരിച്ചതെന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് വെസ്റ്റേണ്‍ കോടതി ജഡ്ജി ജയിംസ് റോബര്‍ട്ട് വിധിപ്രസ്താവത്തിൽ പറഞ്ഞു. സെപ്റ്റംബര്‍ 20നായിരുന്നു വിധിപ്രഖ്യാപനം.
ഇന്ത്യയില്‍നിന്നുള്ള 250 ജീവനക്കാരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഓരോ ജീവനക്കാരില്‍നിന്നും എച്ച്1ബി വിസ അപേക്ഷക്ക് 5000 ഡോളറാണ് ഈടാക്കിയത്. ഇതിനു പുറമെ ജീവനക്കാരില്‍നിന്ന് ഈടാക്കിയ തൊഴിൽ നികുതി സർക്കാറില്‍ അടക്കാതെ 10 ലക്ഷം ഡോളറിെൻറ തട്ടിപ്പ് നടത്തിയതായും കോടതി കണ്ടെത്തി.
2018 ജനുവരിയിൽ തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് പ്രതി ഇന്ത്യയിലേക്കു രക്ഷപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടെ അമേരിക്കയിൽ തിരിച്ചെത്തിയ ഇയാളെ സിയാറ്റില്‍ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുകയായിരുന്നു.