യു.എസിലും കോവിഡിനെതിരായി മുൻനിരയിൽ ഇന്ത്യൻ ഡോക്ടർമാർ
text_fieldsന്യൂയോർക്: ലോക്ഡൗൺ പിൻവലിക്കുന്നതിൽ ലോകത്തെ വിവിധ ഭരണകൂടങ്ങൾ ജാഗ്രത പാലി ച്ചില്ലെങ്കിൽ കോവിഡ് വൻ നാശം വിതക്കുമെന്ന് അമേരിക്കയിലെ ഇന്ത്യൻ ഡോക്ടർമാരുട െ സംഘടനയുടെ അധ്യക്ഷൻ (അമേരിക്കൻ ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ) ഡോ.സുരേഷ് റെഡ്ഡി അഭിപ്രായപ്പെട്ടു. യു.എസിൽ ഏഴ് ഡോക്ടർമാരിൽ ഒരാൾ ഇന്ത്യൻ വംശജരാണെന്നും കോവിഡിനെതിരായി മുൻനിരയിൽ പോരാടുന്ന ഭടൻമാരാണ് അവരെന്നും റെഡ്ഡി പറഞ്ഞു.
കോവിഡ് ഭീഷണി ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് തീരില്ല. ഇത് പിടിച്ചുകെട്ടാൻ രണ്ടുവർഷം വരെ സമയമെടുക്കും. അപ്പോഴേക്കും വാക്സിനോ ആൻറി വൈറൽ കുത്തിവെപ്പോ വികസിപ്പിക്കാനാകും. അങ്ങനെ മാത്രമേ പ്രതിരോധം സാധ്യമാകൂ.
നിയന്ത്രണങ്ങൾ നീക്കിയാലും ജീവിതം എളുപ്പം പഴയപോലെയാകില്ല. മാസ്കിെൻറ ഉപയോഗം വ്യാപകമാകും. ഇടക്കിടെയുള്ള കൈകഴുകലും പതിവാകും. തീർത്തും പുതിയ ഭാവിയിലേക്കാണ് നാം നീങ്ങുന്നത്. -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
