Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിമാനയാത്രക്കിടെ...

വിമാനയാത്രക്കിടെ സഹയാത്രികയെ പീഡിപ്പിച്ച ഇന്ത്യക്കാരൻ യു.എസിൽ അറസ്​റ്റിൽ

text_fields
bookmark_border
വിമാനയാത്രക്കിടെ സഹയാത്രികയെ പീഡിപ്പിച്ച ഇന്ത്യക്കാരൻ യു.എസിൽ അറസ്​റ്റിൽ
cancel

വാഷിങ്​ടൺ: അമേരിക്കയിലെ ലാസ്​ വേഗസിൽ നിന്ന്​ ഡെട്രോയിറ്റിലേക്കുള്ള വിമാന യാ​ത്രക്കിടെ സഹയാത്രക്കാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യക്കാരൻ അറസ്​റ്റിൽ. പ്രഭു രാമമൂർത്തി(34)യാണ്​ അറസ്​റ്റിലായത്​. മിഷിഗൻ ഫെഡറൽ കോടതിയിൽ ഹാജരായ രാമമൂർത്തിക്കതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ്​ അറസ്​റ്റ്​ ചെയ്​തത്​. 

ബുധനാഴ്​ചയാണ്​ കേസിനാസ്​പദമായ സംഭവം. ഭാര്യയോടൊപ്പം വിമാനത്തിൽ യാത്രചെയ്യവേ സമീപത്തെ സീറ്റിലിരുന്ന 22കാരിയെ രാമമൂർത്തി പീഡിപ്പിച്ചുവെന്നാണ്​ കേസ്​. 

പെൺകുട്ടി ഉറക്കമെഴുന്നേറ്റപ്പോൾ വസ്​ത്രത്തി​​​​െൻറ ബട്ടൺ അഴിഞ്ഞ നിലയിലായിരുന്നെന്നും പ്രതിയുടെ കൈ പെൺകുട്ടിയുടെ ശരീരത്തിലായിരുന്നെന്നും പരാതിയിൽ പറയുന്നു.  ഉടൻ പെൺകുട്ടി വിമാന ജീവനക്കാരോട്​ പരാതി പറയുകയും അവർ പരാതി രജിസ്​റ്റർ ചെയ്യുകയുമായിരുന്നു. വിമാനം ലാൻറ്​ ചെയ്​ത ഉടൻ രാമമൂർത്തിയെ അറസ്​റ്റ്​ ചെയ്​തു. 

എന്നാൽ മരുന്ന്​ കഴിച്ച്​ ഉറക്കമായിരുന്നെന്നും ഇത്തരത്തിൽ ഒരു പ്രവർത്തി​ ത​​​​െൻറ ഭാഗത്തു നിന്ന്​ ഉണ്ടായിട്ടില്ലെന്നുമാണ്​ പ്രതിയുടെ വാദം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usflightsexual assualtworld newsmalayalam newsIndia News
News Summary - Indian arrested for sexually assaulting passenger on US flight -world News
Next Story