Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമേൽക്കൂരകൾക്കിടയിൽ...

മേൽക്കൂരകൾക്കിടയിൽ ചാടി സാഹസിക പ്രകടനം; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
മേൽക്കൂരകൾക്കിടയിൽ ചാടി സാഹസിക പ്രകടനം; അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിക്ക്​ ദാരുണാന്ത്യം
cancel

ന്യൂയോർക്ക്​: കെട്ടിട മേൽക്കൂരകൾക്കിടയിൽ ചാടി സാഹസിക പ്രകടനം നടത്തുന്നതിനിടെ വീണ്​ ഇന്ത്യൻ വിദ്യാർഥിക്ക് ​ ദാരുണാന്ത്യം. ഫിലാഡെൽഫിയയിലെ ബട്ടൺവുഡ്​ സ്​ട്രീറ്റിൽ ശനിയാഴ്​ചയാണ്​ സംഭവം. ഡ്രെക്​സൽ കോളജ്​ ഒാഫ്​ മെഡിസിൻ മൂന്നാം വർഷ വിദ്യാർഥി വിവേക്​ സുബ്രഹ്മണി ആണ്​ മരിച്ചത്​. താമസസ്ഥലത്തിന്​ സമീപത്തെ കെട്ടിടത്തിൽ രണ്ട്​ സുഹൃത്തുക്കൾക്കൊപ്പം മേൽക്കൂരകൾക്കിടയിൽ അപകടകരമായി ചാടുന്നതിനിടെയാണ്​ സംഭവമെന്ന്​ പൊലീസ്​ പറഞ്ഞു.

മദ്യപിച്ച ശേഷം രണ്ട്​ മേൽക്കൂരകൾക്കിടയിൽ ചാടുന്നതിനിടെ ലക്ഷ്യം പിഴച്ച്​ വീഴുകയും തല നിലത്തടിക്കുകയുമായിരുന്നുവെന്നാണ്​ സുഹൃത്തുക്കളുടെ മൊഴിയെന്ന്​ പൊലീസ്​ വ്യക്തമാക്കി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അതേസമയം, ബാൽക്കണിയിൽ രണ്ട്​ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കു​േമ്പാൾ താ​െഴ വീഴുകയായിരുന്നുവെന്ന്​ യൂനിവേഴ​്​സിറ്റി അധികൃതർ അറിയിച്ചു. വിവേകി​​െൻറ പേരിൽ സ്​കോളർഷിപ്​ ആരംഭിക്കുന്നതിന്​ ഫണ്ട്​ സമാഹരണം ആരംഭിച്ചിട്ടുണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsindian student died
News Summary - Indian-American university student falls to death in US
Next Story