യു.എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഇന്ത്യൻ വംശജരും
text_fieldsവാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ട് ഇന്ത്യൻ വംശജരും. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളായ കമല ഹാരിസും, രാജാ കൃഷ്ണമൂര്‍ത്തിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാണ് കമല ഹാരിസ്.
കാലിഫോര്‍ണിയയുടെ നിലവിലെ അറ്റോര്‍ണി ജനറലാണ് 51 കാരിയായ കമല ഹാരിസ്. കാലിഫോര്‍ണിയയില്‍ നിന്ന് മത്സരിച്ച കമല ലൊറേറ്റ സാഞ്ചസിനെ തോല്‍പ്പിച്ചാണ് സെനറ്റ് അംഗത്വം നേടിയത്.
കമലയുടെ അമ്മ ഡോ. ശ്യാമള ഗോപാലന്‍ ചെന്നൈ സ്വദേശിനിയും അച്ഛന്‍ ഡോണള്‍ഡ് ഹാരിസ് ജമൈക്കന്‍ സ്വദേശിയുമാണ്.
ഡൽഹിയിൽ ജനിച്ച 43കാരനായ കൃഷ്ണമൂർത്തി ചിക്കാഗോയെ പ്രതിനിധികരിച്ചാണ് മത്സരിച്ചത്. കൃഷ്ണമൂർത്തി മാതാപിതാക്കൾ ചെന്നൈയിൽ വേരുകൾ ഉള്ളവരാണ്. ഈ വര്‍ഷം ആദ്യം ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സ്പീക്കറായും കൃഷ്ണമൂര്‍ത്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.
