നിയോമി റാവു യു.എസ് സർക്യൂട്ട് ജഡ്ജിയായി അധികാരമേറ്റു
text_fieldsവാഷിങ്ടൺ: പ്രമുഖ ഇന്തോ-അമേരിക്കൻ അഭിഭാഷക നിയോമി ജഹാംഗീർ റാവു യു.എസ് സർക്യൂട്ട് ജഡ്ജിയായി അധികാരമേറ്റു. ഡി.സി സർക്യൂട്ട് അപ്പീൽകോടതി ജഡ്ജിയായി ചുമതലയേറ്റു. ബ്രെത് കവന യു.എസ് സുപ്രീംകോടതി ജഡ്ജിയായതിനുശേഷം വന്ന ഒഴിവിലേക്കാണ് നിയോമിയുടെ നിയമനം. യു.എസിൽ സുപ്രീംകോടതിക്കുശേഷം അധികാരമുള്ള കോടതിയാണിത്.
ഭർത്താവ് അലൻ ലെഫ്കോവിറ്റ്സിനൊപ്പമെത്തിയായിരുന്നു നിയോമിയുടെ സ്ഥാനാരോഹണം. ബൈബിൾ അനുസരിച്ചായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിൽ ട്രംപും പെങ്കടുത്തു. ഇന്ത്യയിൽനിന്നു കുടിയേറിയ സെറിൻ റാവുവിെൻറയും ജഹാംഗീർ നരിയോഷാങ് റാവുവിെൻറയും മകളായി ഡെേട്രായ്റ്റിലാണ് നിയോമി ജനിച്ചത്.