Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ കുടുംബത്തിന് നേരെ അമേരിക്കയില്‍ ആക്രമണം    

text_fields
bookmark_border
ഇന്ത്യന്‍ കുടുംബത്തിന് നേരെ അമേരിക്കയില്‍ ആക്രമണം      
cancel

വുഡ് ബ്രിഡ്ജ്: അമേരിക്കയിലെ ന്യുജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരെ അക്രമണം. ഇന്ത്യൻ വംശജൻ മുഹമ്മദ് ഗസന്‍ഫാറിനും മറ്റ് കുടുംബാംഗങ്ങൾക്കും നേരെയായിരുന്നു ആക്രമണം. ന്യുയോര്‍ക്ക് കെന്നഡി വിമാനത്താവളത്തില്‍ നിന്നും ന്യുജഴ്‌സിയിലുള്ള വീട്ടിലേക്ക് വാനില്‍ പോകുന്നതിനിടെ ആറ് ബൈക്കുകളിലെത്തിയ ആക്രമികൾ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഗസന്‍ഫാറിന്‍റെ മുഖത്ത് മുഷ്ടി ചുരുട്ടി ഇടിച്ച അക്രമികൾ മിനി വാനിന്‍റെ ജനാലകൾ തകര്‍ക്കുകയും ചെയ്തതായി വുഡ് റിഡ്ജ് പൊലീസ് പറഞ്ഞു.

ഗാര്‍ഡന്‍ റിഡ്ജ് പാര്‍ക്ക് വേയില്‍ വെച്ചാണ് സംഭവത്തിന്‍റെ തുടക്കം. മുഹമ്മദ് ഗസന്‍ഫാറും ഭാര്യയും ഒരു വാഹനത്തിലും സഹോദരിയും കുടുംബാംഗങ്ങളും മറ്റൊരു വാഹനത്തിലുമാണ് സഞ്ചരിച്ചിരുന്നത്. കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചുവെന്ന് ആരോപിച്ചാണ് സിഗ്നലിൽ നിര്‍ത്തിയിരുന്ന മിനിവാനിനെ ബൈക്ക് യാത്രക്കാര്‍ വളഞ്ഞത്. അക്രമണം തുടരുന്നതിനിടയില്‍ 'ഇന്ത്യന്‍സ്' എന്നു വിളിച്ചതായും മുഹമ്മദിന്‍റെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി കാരണം തിരക്കിയ മുഹമ്മദിന്‍റെ മുഖത്ത് ബൈക്ക് യാത്രക്കാരിലൊരാള്‍ ശക്തിയായി ഇടിക്കുകയും കാറിന്‍റെ ചില്ലുകള്‍ തകര്‍ക്കുന്നതിനിടയില്‍ മുഖത്ത് പരുക്കേല്‍പ്പിക്കുകയും ചെയ്തു. എന്നാൽ, സംഭവം വംശീയ ആക്രണം അല്ലെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദിന്‍റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian American mohammed Ghazanfar and Family Attacked in New Jersey, US -World News
Next Story