അരിസോണ വിമാനാപകടം: മരിച്ചവരിൽ ഇന്തോ–അമേരിക്കൻ സംരംഭകനും
text_fieldsവാഷിങ്ടൺ: അരിസോണയിലെ ഫോണിക്സ് പ്രദേശത്ത് വിമാനം തകർന്നുവീണ് മരിച്ച ആറുപേരിൽ ഇന്തോ-അമേരിക്കൻ സംരംഭകനും ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. വാട്സ് ഹാപ്പി വസ്ത്ര സ്ഥാപനത്തിെൻറ സ്ഥാപകനായ ആനന്ദ് പേട്ടൽ(26)ആണ് മരിച്ചത്. ലാസ് വെഗാസിലേക്കുപോവുന്ന പൈപ്പർ പി.എ-24 കൊമാൻചെ വിമാനമാണ് അപകടത്തിൽപെട്ടത്.
തകർന്ന് താഴെവന്ന് പതിച്ച വിമാനം അഗ്നിക്കിരയാവുകയും ഇതിലുണ്ടായിരുന്ന ആറുപേരും മരിക്കുകയും ചെയ്തു. മരിച്ചവരെല്ലാം 22നും 28നും ഇടയിൽ പ്രായമുള്ളവരാണ്. 2009ൽ ഇരട്ടസഹോദരൻ ആകാശ് പേട്ടലിനോടൊത്ത് പഠനത്തിനായി യു.എസിലെത്തിയ ആനന്ദ് ഒരു ഇവൻറ് പ്രമോട്ടറായി ജോലി ചെയ്യുകയും വസ്ത്രവ്യാപാരത്തിന് തുടക്കം കുറിക്കുകയുമായിരുന്നു. സുഹൃത്തുക്കൾക്കും ഇടപാടുകാർക്കുമൊപ്പം പലേപ്പാഴായി വിമാന യാത്ര ചെയ്യാറുള്ള വ്യക്തിയാണ് ആനന്ദ് പേട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
