Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസാമൂഹിക അകലം...

സാമൂഹിക അകലം രോഗവ്യാപനം തടയുന്നതിന്​ തെളിവുമായി അമേരിക്കയിലെ ഇന്ത്യൻ സംരംഭകൻ

text_fields
bookmark_border
സാമൂഹിക അകലം രോഗവ്യാപനം തടയുന്നതിന്​ തെളിവുമായി അമേരിക്കയിലെ ഇന്ത്യൻ സംരംഭകൻ
cancel
camera_alt????? ?????

കാലിഫോർണിയ: ജനങ്ങളുടെ സാമൂഹിക സമ്പർക്കത്തിന്​ നിയന്ത്രണം വരു​േമ്പാൾ രോഗവ്യാപനം കുറയുന്നതിന്​ തെളിവുമായി അമേരിക്കയിലെ ഇന്ത്യൻ സംരംഭകൻ. ഡിജിറ്റൽ തെർമോമീറ്റർ ശൃംഖല ഉപയോഗിച്ച്​ ജനങ്ങളുടെ ശരീരോഷ്​മാവ്​ നിരീക്ഷിക്കുന്ന സംരംഭത്തി​​െൻറ സ്​ഥാപകൻ ഇന്ദർ സിങ്​ ആണ്​ കോവിഡ്​ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കേണ്ടതി​​െൻറ പ്രസക്​തി വ്യക്​തമാക്കുന്ന നിരീക്ഷണങ്ങൾ വിവിധ മാധ്യമ അഭിമുഖങ്ങളിലൂടെ പങ്കുവെച്ചത്​.

കാലിഫോർണിയ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന കിൻസ ഹെൽത്തി​​െൻറ സ്​ഥാപകനും തലവനുമാണ്​ ഇന്ദർ സിങ്​. അസാധാരണമായ ശരീരോഷ്​മാവ്​ രോഗലക്ഷണമാ​ണെന്നും സാമൂഹിക സമ്പർക്ക നിയന്ത്രണങ്ങൾ കൂടു​േമ്പാൾ ശരീരോഷ്​മാവ്​ കുറയുന്നതായുള്ള വിവരങ്ങളാണ്​ ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സ്​ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തുക, സ്​കൂളുകൾ അടക്കുക പോലുള്ളവ നടപ്പാക്കു​േമ്പാൾ ദിവസങ്ങൾക്കകം രോഗവ്യാപനം ഗണ്യമായി കുറയുന്നുണ്ടെന്ന്​ അദ്ദേഹം പറയുന്നു.

അമേരിക്കയിലാകെയുള്ള പത്ത്​ ലക്ഷത്തിലധികം ഡിജിറ്റൽ തെർമോമീറ്ററുകളിൽ നിന്ന്​ ശേഖരിച്ച വിവരങ്ങൾ അടിസ്​ഥാനപ്പെടുത്തിയാണ്​ കിൻസ ഹെൽത്തി​​െൻറ നിരീക്ഷണങ്ങൾ. കാലിഫോർണിയയിൽ മാർച്ച്​ 17 മുതൽ നിയ​ന്ത്രണങ്ങൾ വരുത്തിയ ഭാഗങ്ങളിൽ 60 ശതമാനത്തോളം പനി ജന്യ രോഗങ്ങൾ കുറഞ്ഞതായി അദ്ദേഹം കണക്കുകൾ ഉദ്ധരിച്ച്​ പറയുന്നു. അൽപം അയഞ്ഞ നിലപാടെടുത്ത ​േഫ്ലാറിഡയിൽ ഇൗ കാലയളവിൽ പനി ജന്യ രോഗങ്ങൾ വർധിക്കുകയാണ്​ ഉണ്ടായത്​.

പനി വർധിക്കുന്നത്​ മുഴുവൻ ​േകാവിഡ്​ കാരണമല്ലെങ്കിലും അസാധാരണമായ ഒരു രോഗപകർച്ച സംഭവിക്കുന്നുണ്ടെന്ന്​ മനസിലാക്കാൻ കൂട്ട പനിബാധകൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലെ വുഹാനിൽ നിന്ന്​ തുടങ്ങിയ കോവിഡ്​ വ്യാപനം ഇപ്പോൾ 175 രാജ്യങ്ങളിലെത്തിയിട്ടുണ്ട്​. ഏറ്റവും കൂടുതൽ പേർക്ക്​ രോഗം ബാധിച്ച അമേരിക്കയിൽ രോഗികളുടെ എണ്ണം ഒന്നേമുക്കാൽ ലക്ഷത്തോളം ആയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsCoronaviruscorona outbreaksocial distancinginder singh
News Summary - Indian-American CEO says social distancing helps save lives
Next Story