Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2019 4:15 PM GMT Updated On
date_range 6 Sep 2019 4:15 PM GMTഷെറിൻ മാത്യൂസ് വധം: വെസ്ലിക്ക് പുനർവിചാരണയില്ല; ജീവപര്യന്തം ശിക്ഷ തുടരും
text_fieldsഹ്യൂസ്റ്റൻ: 2017ൽ യു.എസിൽ കൊല്ലപ്പെട്ട മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിെൻറ വളർത്ത ച്ഛൻ വെസ്ലി മാത്യൂസ് കേസിൽ പുനർവിചാരണ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി. സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജൻ വെസ്ലി മാത്യൂസിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
2017 ഒക്ടോബറിൽ കാണാതായ കുട്ടിയുടെ മൃതദേഹം 15 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഇതോടെ സംഭവം അന്തർദേശീയതലത്തിൽ വാർത്തയായി. വീണ്ടും വിചാരണ വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ജൂറിയെ സമീപിച്ചെങ്കിലും നിഷേധിച്ചതോടെ വെസ്ലി മാത്യൂസിെൻറ ജീവപര്യന്തം ശിക്ഷ തുടരും. വെസ്ലി മാത്യൂസും ഭാര്യ സിനിയും മലയാളികൾ ആണ്.
2016ൽ ബിഹാറിലെ നളന്ദ ജില്ലയിൽനിന്ന് വെസ്ലി മാത്യൂസ് ദത്തെടുത്തതായിരുന്നു ഷെറിനെ.

Next Story