17,810 കോടി രൂപയുടെ ഹെലികോപ്ടറുകൾ ഇന്ത്യക്ക് നൽകുമെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: സമുദ്രസംരക്ഷണത്തിന് പ്രത്യേകമായി രൂപകൽപന ചെയ്ത 24 അത്യാധുനിക ഹെല ികോപ്ടറുകൾ ഇന്ത്യക്ക് വിൽക്കുന്നതിന് യു.എസ് ഭരണകൂടത്തിെൻറ അംഗീകാരം. മൊത ്തം 17,810 കോടി രൂപയാണ് ഇതിന് വില. ഇന്ത്യൻ സമുദ്രത്തിൽ ചൈനയുടെ സാന്നിധ്യം വ്യാപകമായ സാഹചര്യത്തിൽ സമുദ്ര സുരക്ഷക്കും യുദ്ധ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും ഹെലികോപ്ടറുകൾ ഇന്ത്യൻ നാവിക സേനക്ക് മുതൽക്കൂട്ടാകുമെന്നാണ് യു.എസ് വിലയിരുത്തൽ.
സമുദ്ര അന്തർവാഹിനികൾ നിരീക്ഷിക്കുന്നതിനും കടലിൽ സുരക്ഷ പ്രവർത്തനങ്ങൾ നടത്തുന്നതിനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതാണ് എം.എച്ച്-60 ആർ സീഹോക്ക് മാരിടൈം ഹെലികോപ്ടറുകൾ. നിലവിൽ ഉപയോഗിക്കുന്ന ബ്രിട്ടീഷ് നിർമിത സീകിങ് ഹെലികോപ്ടറുകൾക്ക് പകരംവെക്കാൻ കഴിയുന്നതാണിത്.
നിർദിഷ്ട കോപ്ടർ വിൽപന അമേരിക്കയുടെ വിദേശ നയത്തിനും സുരക്ഷക്കും ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിനും സഹായകമാകുമെന്ന് യു.എസ് കോൺഗ്രസിന് മുന്നിൽവെച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കി.