ഷെറിൻ വധം: വളർത്തുമാതാപിതാക്കളുടെ വിസ ഇന്ത്യ റദ്ദാക്കും
text_fieldsവാഷിങ്ടൻ: വളർത്തുമകളെ കൊലപ്പെടുത്തിയതിന് യു.എസിൽ വിചാരണ നേരിടാനൊരുങ്ങു ന്ന മലയാളി ദമ്പതികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിസ റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ. വിദേശ ഇന്ത്യക്കാർക്കുള്ള പൗരത്വമായ ഒാവർസീസ് സിറ്റിസൺഷിപ് ഒാഫ് ഇന്ത്യ ഒ.സി.െഎ കാർഡ് ആണ് റദ്ദാക്കുന്നത്.
ഇവരെ കരിമ്പട്ടികയിൽ പെടുത്താനും നീക്കമുണ്ട്. ഷെറിനെ ദത്തെടുത്ത വെസ്ലി മാത്യൂസ്, സിനി മാത്യൂസ്, വെസ്ലിയുടെ മാതാപിതാക്കൾ എന്നിവരും പട്ടികയിലുണ്ട്. വിദേശരാജ്യവുമായുള്ള ബന്ധം വഷളാകാതിരിക്കാനാണ് ഇത്തരമൊരു നടപടി. ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഖാന്തരമാണ് വിദേശകാര്യ മന്ത്രാലയം നോട്ടീസ് അയച്ചത്.
