Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യയോട് തന്നേക്കാൾ...

ഇന്ത്യയോട് തന്നേക്കാൾ സൗഹൃദം കാണിച്ച മറ്റൊരു യു.എസ് പ്രസിഡന്‍റ് ഇല്ല -ട്രംപ്

text_fields
bookmark_border
howdy-modi-230919.jpg
cancel

ടെക്സസ്: ഇന്ത്യയോട് തനിക്കുള്ളതിനേക്കാൾ കൂടുതൽ സൗഹൃദം കാണിച്ച മറ്റൊരു അമേരിക്കൻ പ്രസിഡന്‍റ് ഒരിക്കലുമുണ്ട ായിട്ടില്ലെന്ന് ഡോണൾഡ് ട്രംപ്. ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണ്. ലോകത്തെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളും സൗകര്യങ്ങളും ഇന്ത്യക്കാർക്ക് ഉറപ്പുവരുത്തുക അമേരിക്കയുടെ ലക്ഷ്യമാണ്. ഇന്ത്യയെയും അമേരിക്കയെയും മുമ്പെങ്ങുമില്ലാത്ത വിധം സമൃദ്ധിയിലേക്ക് നയിക്കുന്നതിന് താങ്കളുടെ കൂടെ പ്രവർത്തിക്കുമെന്ന് ട്രംപ് മോദിയോട് പറഞ്ഞു. തന്നെക്കാൾ മികച്ച മറ്റൊരു സുഹൃത്തിനെ വൈറ്റ് ഹൗസിൽ ലഭിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രവും ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാഷ്ട്രവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്‍റെയും ഊർജ-വ്യാവസായിക ബന്ധങ്ങളുടെയും ഭാഗമായാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മോദിയോടൊപ്പം പരിപാടിയിൽ പങ്കെടുക്കുന്നതെന്ന് വൈറ്റ് ഹൗസ് നേരത്തെ പ്രസ്താവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newshowdy modiDonald Trump
News Summary - India Has Never Had Better Friend In A US President Than Me Trump
Next Story