Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആഗോള ശക്​തിയായി...

ആഗോള ശക്​തിയായി ഇന്ത്യ വളരുന്നത്​ സ്വാഗതാർഹം- ​ട്രംപ്​

text_fields
bookmark_border
pm-modi
cancel

വാഷിങ്​ടൺ: ആഗോള ശക്​തിയായി ഇന്ത്യ വളരുന്നത്​ സ്വാഗതം ചെയ്യുന്നുവെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ഇന്ത്യ, ജപ്പാൻ, ആസ്​ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വർധിപ്പിക്കുമെന്നും ട്രംപി​​െൻറ പുതിയ ദേശീയ സുരക്ഷാ നയത്തിൽ (നാഷണൽ സെക്യൂരിറ്റി സ്​ട്രാറ്റജി) വ്യക്​തമാക്കുന്നു.  

ഉയർന്നുവരുന്ന ആഗോളശക്തി എന്ന നിലയിലും നയതന്ത്ര- സൈനിക പങ്കാളി എന്ന നിലയിലും ഇന്ത്യയുടെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്ര സഹകരണം ആഴത്തിലുള്ളതാക്കും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും അതിര്‍ത്തി മേഖലകളിലും ഇന്ത്യയുടെ നേതൃത്വത്തിന് പിന്തുണ നല്‍കുമെന്നും ട്രംപി​​െൻറ ദേശീയ സുരക്ഷാ നയത്തിൽ വ്യക്​തമാക്കുന്നു.

തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്താനിൽ സമ്മർദ്ദം ചെലുത്തും. അതിനായി ഇപ്പോൾ തന്നെ ധാരാളം പണം അമേരിക്ക ചെലവഴിക്കുന്നുണ്ടെന്നും നയത്തിൽ വ്യക്​തമാക്കുന്നു​. റഷ്യ, ചൈന എന്നീ​ പ്രധാന തിരുത്തൽ ശക്​തികളും ഇറാൻ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളും തീവ്രവാദ സംഘടനകളുമാണ്​ യു.എസിന്​ ഭീഷണി എന്നും ദേശീയ സുരക്ഷ നയത്തിൽ ട്രംപ്​ വ്യക്​തമാക്കുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsGlobal PowerIndia NewsDonald Trump
News Summary - India Emerges As Global Power Says Trump - World News
Next Story