Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right.ഇന്ത്യയേയും ചൈനയേയും...

.ഇന്ത്യയേയും ചൈനയേയും സഹായിക്കാനാണ്​ ശ്രമം -ട്രംപ്​

text_fields
bookmark_border
.ഇന്ത്യയേയും ചൈനയേയും സഹായിക്കാനാണ്​ ശ്രമം -ട്രംപ്​
cancel

വാഷിങ്​ടൺ: അതിർത്തി തർക്കത്തിൽ ഇന്ത്യയേയും ചൈനയേയും സഹായിക്കാനാണ്​ യു.എസിൻെറ ശ്രമമെന്ന്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. ദുർഘടമായ സന്ദർഭമാണിത്​. ഞങ്ങൾ ഇന്ത്യയോടും ചൈനയോടും സംസാരിക്കും. വലിയ പ്രതിസന്ധിയാണ്​ ഇരു രാജ്യങ്ങളും അഭിമുഖീകരിക്കുന്നത്​-ട്രംപ്​ പറഞ്ഞു.

ഇരു രാജ്യങ്ങൾക്കിടയിൽ വലിയ തർക്കമാണ്​ നില നിൽക്കുന്നത്​. എന്താണ്​ സംഭവിക്കുന്നതെന്ന്​ നിരീക്ഷിക്കുകയാണ്​. അവരെ സഹായിക്കാനാണ്​ ശ്രമിക്കുന്നതെന്നും ട്രംപ്​ വ്യക്​തമാക്കി.

ലഡാക്കിലെ ചൈനയുമായുള്ള സംഘർഷത്തിൽ ഇന്ത്യക്ക്​ പിന്തുണ നൽകുന്ന നിലപാടാണ്​ യു.എസ്​ ഇതുവരെ സ്വീകരിച്ചത്​. ചൈനയാണ്​ അതിർത്തി തർക്കം വഷളാക്കുന്നതെന്നായിരുന്നു യു.എസ്​ ആരോപണം. അതിർത്തി തർക്കത്തിൽ ചൈനയെ രൂക്ഷമായി വിമർശിച്ച്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ രംഗത്തെത്തുകയും ചെയ്​തിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-china borderDonald Trump
News Summary - India, China have come to blows, will try and help them out: Donald Trump
Next Story