റഷ്യയിൽ നിന്ന് ആയുധം വാങ്ങരുതെന്ന് പറയാൻ ആർക്കും അധികാരമില്ല -എസ്. ജയ്ശങ്കർ
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ ഉപരോധത്തിന് വഴങ്ങാതെ റഷ്യയിൽ നിന്നും പ്രതിരോധ മിസൈൽ വാങ്ങാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഏതു രാജ്യത്തിൽ നിന്നും പ്രതിരോധ ആയുധങ്ങൾ വാങ്ങണമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും ഒരു രാജ്യത്തിനും അത് തടയാനുള്ള അധികാരമില്ലെന്നും ജയ്ശങ്കർ പറഞ്ഞു. യു.എസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ജയ്ശങ്കറെൻറ പ്രതികരണം.
റഷ്യയിൽ നിന്നോ അമേരിക്കയിൽ നിന്നോ ആയുധങ്ങൾ വാങ്ങണമെന്നോ വാങ്ങരുതെന്നോ പറയാൻ ഒരു രാജ്യത്തിനും അധികാരമില്ല. തെരഞ്ഞെടുക്കാനുള്ള അവകാശം നമ്മുക്കുണ്ടെന്നും അത് തിരിച്ചറയണമെന്നും ജയ്ശങ്കർ പറഞ്ഞു.
2017ൽ മറ്റ് രാജ്യങ്ങൾ വൻ ആയുധ ഇടപാടുകൾ നടത്തുന്നതിന് റഷ്യക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. നാറ്റോ സഖ്യകഷിയായ തുർക്കി റഷ്യയിൽ നിന്ന് എസ്-400 സാങ്കേതികത സ്വന്തമാക്കുന്നതിനെയും അമേരിക്ക വിലക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ ഉപരോധം മറികടന്ന് ഇന്ത്യ റഷ്യയിൽ നിന്നും കഴിഞ്ഞ വർഷം 520 ദശലക്ഷം മുടക്കി അഞ്ച് എസ്-400 മിസൈൽ സാങ്കേതികത ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.