സഞ്ചാരികളെ ഇതിലേ ഇതിലേ; അമേരിക്കക്കാരെ ക്ഷണിച്ച് ‘ഇൻെക്രഡിബ്ൾ ഇന്ത്യ’യുടെ റോഡ്ഷോ
text_fieldsഹ്യൂസ്റ്റൻ: ജീവിതത്തിൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ഉല്ലാസകേന്ദ്രം എന്ന മുദ്രാവാക്യം ഉയർത്തി കൂടുതൽ അമേരിക്കൻ വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനായി േകന്ദ്ര സർക്കാർ നാല് യു.എസ് നഗരങ്ങളിൽ റോഡ്ഷോ സംഘടിപ്പിച്ചു. ജൂൺ 18 മുതൽ 22 വരെ ന്യൂയോർക്, ഹ്യൂസ്റ്റൻ, ഷികാഗോ, സെൻറ് ലൂയിസ് എന്നീ നഗരങ്ങളിലാണ് ‘ഇൻെക്രഡിബ്ൾ ഇന്ത്യ’ റോഡ്ഷോകൾ അരങ്ങേറിയത്.
തദ്ദേശീയരായ യാത്രാപ്രിയർ റോഡ്ഷോയിലൂെട ഡിജിറ്റലായി ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് കാണുകയും അറിയുകയും ചെയ്തു.
ഹ്യൂസ്റ്റനിൽ റോഡ്ഷോയെ അഭിമുഖീകരിച്ച് സംസാരിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ഇന്ത്യൻ സന്ദർശനം വെറും അവധിദിനം ചെലവിടൽ മാത്രമല്ലെന്നും അത് ശരീരത്തിനെയും മനസ്സിനെയും ഉത്തേജിപ്പിക്കുന്ന ഒരു ആജീവനാന്ത സാംസ്കാരിക അനുഭവം കൂടിയായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ സഞ്ചാരികൾ പൂർണ സുരക്ഷിതരാണെന്നും മറ്റെല്ലാം മാധ്യമ സൃഷ്ടികളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 5000 വർഷം പഴക്കമുള്ള ഇന്ത്യയുെട പൈതൃകത്തിെൻറ മഹത്ത്വം ലോകത്തെ അറിയിക്കാനാണ് ശ്രമം.
അടുത്ത മൂന്നുവർഷം കൊണ്ട് സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യ സന്ദർശിച്ച അന്താരാഷ്ട്ര സെലിബ്രിറ്റികൾ രാജ്യത്തിെൻറ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് വാചാലരാകുന്ന അനുഭവ വിവരണങ്ങളടങ്ങിയ വിഡിയോയും പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികളെത്തുന്ന മൂന്നു രാജ്യങ്ങളിൽ ഒന്നാണ് യു.എസ്.
ഇന്ത്യയുടെ ആഘോഷങ്ങൾ, പൈതൃകം, ആത്മീയത, മ്യൂസിയങ്ങൾ, സാഹസികത എന്നിവയുടെ അനുഭവങ്ങൾ വിവരിക്കുന്ന ഒാൺലൈൻ സീരിസിനായി ഗൂഗ്ൾ ആർട്സ് ആൻഡ് കൾചറുമായി ഇൻെക്രഡിബ്ൾ ഇന്ത്യ വെബ്സൈറ്റ് കൈകോർത്തിട്ടുണ്ട്.
