വീണ്ടും കശ്മീർ ഉന്നയിച്ച് പാകിസ്താൻ
text_fieldsന്യൂയോർക്ക്: യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ വീണ്ടും കശ്മീർ വിഷയം പരാമർശിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറ ാൻ ഖാൻ. യു.എന്നിൻെറ 74ാമത് സമ്മേളനത്തിൽ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലാണ് കശ്മീർ വിഷയം ഇംറാൻ പരാമർശിച്ചത്. ആർട്ടിക്കൾ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് ഇംറാൻ ആരോപിച്ചു.
ആഗസ്റ്റ് അഞ്ചിന് ശേഷം കശ്മീർ തടവിലാണ്. ഏകദേശം 7,000 കുട്ടികളാണ് സൈന്യത്തിൻെറ പിടിയിലുള്ളത്. കശ്മീരിൽ നിരോധനാജ്ഞ പിൻവലിച്ചാൽ പുൽവാമ ഭീകരാക്രമണം പോലൊന്ന് വീണ്ടും ആവർത്തിക്കും. അതിന് ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുകയും ചെയ്യുമെന്നും ഇംറാൻ പറഞ്ഞു.
രണ്ട് ആണവ രാജ്യങ്ങൾ തമ്മിൽ യുദ്ധം തുടങ്ങിയാൽ അത് ലോകത്തിന് ഗുണകരമാവില്ലെന്നും ഇംറാൻ ഓർമപ്പെടുത്തി. പാകിസ്താനിൽ തീവ്രാദ സംഘടനകളുണ്ടെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. എന്നാൽ, ഇതിൽ യാഥാർഥ്യമില്ല. യു.എന്നിന് ഇക്കാര്യം പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.