Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോ ​ബൈ​ഡ​നെതിരെ ട്രംപ് നേരിട്ട് ഇടപെട്ടെന്ന് സ്ഥാനപതിയുടെ വെളിപ്പെടുത്തൽ

text_fields
bookmark_border
  • പൊതു തെളിവെടുപ്പ് തുടങ്ങി
ജോ ​ബൈ​ഡ​നെതിരെ ട്രംപ് നേരിട്ട് ഇടപെട്ടെന്ന് സ്ഥാനപതിയുടെ വെളിപ്പെടുത്തൽ
cancel
camera_alt????? ???????, ??? ???? ?? ??????? ???? ????????????? ????????????? ???????? ???? ??????????????

വാ​ഷി​ങ്​​ട​ൺ: രാ​ഷ്​​ട്രീ​യ എ​തി​രാ​ളി ജോ ​ബൈ​ഡ​നെതിരെ അന്വേഷണത്തിന് യുക്രെയ്ൻ സർക്കാറിൽ സമ്മർദം ചെലുത് താൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് നിർദേശിച്ചതായി അമേരിക്കൻ സ്ഥാനപതിയുടെ വെളിപ്പെടുത്തൽ. രാജ്യമാകെ സംപ് രേഷണം ചെയ്ത പൊതുതെളിവെടുപ്പിൽ യുക്രെയ്നിലെ അമേരിക്കയുടെ മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥനായ വില്യം ബി. ടെയ് ലർ ജൂ നിയറാണ് ഇപ്രകാരം കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയത്. തെരഞ്ഞെടുപ്പിൽ സഹായിക്കാൻ ട്രംപ് വിദേശ രാജ്യത്തെ കൂട്ട ുപിടിച്ചെന്ന് സ്ഥാനപതി വ്യക്തമാക്കി. ഡെപ്യൂട്ടി അസി. സെക്രട്ടറി ജോർജ് കെന്‍റും ട്രംപിനെതിരെ മൊഴി നൽകി.

മുൻ വൈസ് പ്രസിഡന്‍റ് ജോ ​ബൈ​ഡ​നും മ​ക​നു​മെ​തി​രെ അ​ഴി​മ​തി​ക്കേ​സി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ യു​ക്രെ​യ്​ ​ൻ പ്ര​സി​ഡ​ൻ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ ആ​രോ​പ​ണ​ത്തി​ലാ​ണ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി ട്രം​പി​നെ​തി​രെ ഇം​പീ​ച്ച്​​മ​​​െൻറി​നൊ​രു​ങ്ങി​യത്. ര​ഹ​സ്യ സാ​ക്ഷി​മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്​ അ​വ​സാ​നി​ച്ചതോടെയാണ് പൊതു തെളിവെടുപ്പ് തുടങ്ങിയത്. പ​ര​സ്യ പൊതുതെ​ളി​വെ​ടു​പ്പ്​ ചാ​ന​ലു​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യുന്നുണ്ട്.

ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​​​​​െൻറ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ സ​ർ​വി​സി​ലു​ള്ള​വ​രും മു​മ്പ്​ ഉ​ണ്ടാ​യി​രു​ന്ന​വ​രും ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ ഹൗ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ക​മ്മി​റ്റി​ക്ക്​ മു​ന്നി​ൽ ഹാ​ജ​രാ​യി തെ​ളി​വു ന​ൽ​കുകയാണ്.

പൊതുതെളിവെടുപ്പിന് ശേഷം ജു​ഡീ​ഷ്യ​ൽ ക​മ്മി​റ്റി​ക്കു മു​ന്നി​ൽ മൊ​ഴി​യെ​ടു​പ്പ്​ ന​ട​ക്കും. കു​റ്റം തെ​ളി​ഞ്ഞാ​ൽ ഇം​പീ​ച്ച്​​മ​​​​െൻറ്​ പ്ര​മേ​യം ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. സഭയിൽ ഭൂരിപക്ഷം ഡെമോ​ക്രാറ്റുകൾക്കായതിനാൽ പ്രമേയം നിശ്ശേഷം പാസാക്കാം. അതിനു ശേഷം കുറ്റവിചാരണ പ്രമേയം സെ​ന​റ്റി​നു കൈ​മാ​റും. സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​​​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ 100 സെ​ന​റ്റ​ർ​മാ​ർ അ​ട​ങ്ങി​യ ജൂ​റി​യാ​ണ്​ ട്രം​പി​നെ വി​ചാ​ര​ണ ചെ​യ്യു​ക.

വിചാരണക്കു ശേഷം സെനറ്റിൽ പ്രമേയം പാസായാൽ ശിക്ഷവിധിക്കും. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം പാസാക്കാൻ കഴിയില്ലെന്നാണ്​ വിലയിരുത്തൽ. ഇം​പീ​ച്ച്​​മ​​​െൻറ്​ ന​ട​പ​ടി​ക​ൾ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​ക്രെ​യ്​​ൻ പ്ര​സി​ഡ​ൻ​റു​മാ​യു​ള്ള ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​​​​​െൻറ ശ​ബ്​​ദ​രേ​ഖ പു​റ​ത്തു​വി​ടു​മെ​ന്ന്​ ട്രം​പ്​ അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച രേ​ഖ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ്​ ​ട്രം​പ്​ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഇം​പീ​ച്ച്​​മെന്‍റ് നേ​രി​ടു​ന്ന നാ​ലാ​മ​ത്തെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റാ​ണ്​ ട്രം​പ്. ഈ ​ന​ട​പ​ടി​യി​ലൂ​ടെ ഇ​വ​രി​ൽ ആ​രും അ​ധി​കാ​ര​ഭ്ര​ഷ്​​ട​രാ​യി​ട്ടി​ല്ല. വാ​ട്ട​ർ​ഗേ​റ്റ്​ വി​വാ​ദ​ത്തി​ൽ​പെ​ട്ട്​ ഇം​പീ​ച്ച്​​മ​​​െൻറ്​ ഉ​റ​പ്പാ​കു​മെ​ന്ന ഘ​ട്ട​ത്തി​ൽ 1974ൽ ​റി​ച്ചാ​ർ​ഡ്​ നി​ക്​​സ​ൻ രാ​ജി​വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Impeachment hearings revelation on Trump’s Ukraine pressure-world news
Next Story