Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവയസായി, പറയുന്നത്​...

വയസായി, പറയുന്നത്​ കേൾക്കാൻ കഴിയുന്നില്ലെന്ന്​ ഒബാമ

text_fields
bookmark_border
വയസായി, പറയുന്നത്​ കേൾക്കാൻ കഴിയുന്നില്ലെന്ന്​  ഒബാമ
cancel

വാഷിങ്​ടൺ: ഒഹിയോയിൽ നടന്ന പരിപാടിക്കിടെ പ്രതിഷേധ പ്രകടനം നടത്തിയ യുവതിയോട്​ ആവശ്യങ്ങൾ തനിക്ക്​ കത്തിലൂടെ എഴുതിയറിക്കാൻ അഭ്യർഥിച്ച്​ പ്രസിഡൻറ്​ ബരാക്​ ഒബാമ. ‘‘ വയസായി വരികയാണ്​, നിങ്ങൾ പറയുന്നത്​വ്യക്തമായി കേൾക്കാനാകുന്നില്ല. താങ്കളുടെ ആവശ്യങ്ങളറിയിച്ച്​ എനിക്ക്​ കത്തെഴുതൂ’’ എന്നായിരുന്നു പ്രതിഷേധക്കാരിയോട്​ ഒബാമയുടെ മറുപടി.

തുടർന്ന്​ സ്​ത്രീ കൂടുതൽ ശബ്​ദമുയർത്തി. പ്രസിഡൻറിനെ ശ്രദ്ധ ക്ഷണിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അവർ വിളിച്ചു പറഞ്ഞു. ‘‘നിങ്ങൾ കത്തെഴുതി നൽകൂ. തീർച്ചയായും പരിഗണിക്കു’’മെന്ന്​ഒബാമ  വ്യക്തമാക്കി. സദസിൽ നിന്ന്​ പ്രതിഷേധമുയർത്തിയ സ്​ത്രീയെ പിന്നീട്​ ​സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റി.

പരിപാടിയിൽ സദസിലുള്ളവരോട്​  പ്രസിഡൻറ്​ പദവിയിലേക്കെത്താൻ ഹിലരി കളിൻറന്​ പിന്തുണയും വോട്ടും നൽകണമെന്ന്​ അഭ്യർഥിച്ചാണ്​ ഒബാമ വേദിവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hilary clinton
News Summary - I'm getting old so I can't hear, write a note to me- Obama Tells Protester
Next Story