Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ നടിക്ക്​ പണം...

അമേരിക്കൻ നടിക്ക്​ പണം നൽകിയതിനെ കുറിച്ച്​ അറിയില്ലെന്ന്​ ട്രംപ്​

text_fields
bookmark_border
അമേരിക്കൻ നടിക്ക്​ പണം നൽകിയതിനെ കുറിച്ച്​ അറിയില്ലെന്ന്​ ട്രംപ്​
cancel

വാഷിങ്​ടൺ: അവിഹിത ബന്ധം പുറത്തു പറയാതിരിക്കാൻ അമേരിക്കൻ നടിക്ക്​ 1,30,000 ഡോളർ ​ൈകക്കൂലി നൽകി​െയന്ന ആരോപണം സംബന്ധിച്ച്​ വിശദീകരണവുമായി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. വിവാദങ്ങൾ ഉണ്ടായി രണ്ടുമാസങ്ങൾക്ക്​ ​േശഷമാണ്​ ട്രംപ്​ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്​. 

നടിക്ക്​ 1,30,000 ഡോളർ നൽകിയെന്ന ആര​ോപണം തെറ്റാണെന്നും താൻ പണം നൽകിയിട്ടി​െല്ലന്നും ട്രംപ്​ പറഞ്ഞു. 2016ലെ തെര​െഞ്ഞട​ുപ്പിന്​ തൊട്ടു മുമ്പ്​ അഭിഭാഷകൻ നടിക്ക്​ പണം നൽകിയ വിവരം അറിയുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ല എന്ന ഒഴുക്കൻ മുറപടിയാണ്​ ​ട്രംപ്​ നൽകിയത്​. 

എന്നാൽ തനിക്ക്​ പണം നൽകിയിട്ടുണ്ടെന്ന്​ സ്​റ്റോമി ഡാനിയേൽ എന്നറിയപ്പെടുന്ന സ്​റ്റെഫാനി ക്ലിഫോർഡ്​ എന്ന നടി വെളിപ്പെടുത്തിയിരുന്നു. ഒരു ദശകം മുമ്പുള്ള ബന്ധം പുറത്തു പറയാതിരിക്കാനാണ്​ പണം നൽകിയതെന്നും അവർ വ്യക്​തമാക്കിയിരുന്നു. 

നടിക്ക്​ പണം നൽകിയതായി വളരെക്കാലം ട്രംപി​​​​െൻറ അഭിഭാഷകനായിരുന്ന മൈക്കൽ കോഹെൻ സമ്മതിച്ചു. എന്നാൽ എന്തിനാണ്​ പണം നൽകിയതെന്ന കാര്യം വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. വെളിപ്പെടുത്താൻ പാടില്ലെന്ന കരാർ നടി ലംഘിച്ചുവെന്നും മൈക്കൽ കൊഹൻ ആരോപിച്ചു. 

എന്നാൽ മൈക്കൽ എന്തിനാണ്​ പണം നൽകിയതെന്ന്​ തനിക്കറിയില്ലെന്ന്​ ട്രംപ്​ പറഞ്ഞു. ത​​​​െൻറ അഭിഭാഷകനാണ്​ മൈക്കൽ. പണം നൽകിയത്​ എന്തിനാണെന്ന്​ അദ്ദേഹത്തോട്​ തന്നെ ചോദിക്കൂവെന്നും ട്രംപ്​ വ്യക്​തമാക്കി. 

2016ൽ അമേരിക്കയിലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ ഒരാഴ്​ച മാത്രം ശേഷിക്കെ ട്രംപി​​​​​​​െൻറ അഭിഭാഷകൻ കൈക്കൂലി നൽകിയെന്നാണ്​ ആരോപണം. വാൾട്ട്​ സ്​ട്രീറ്റ്​ ജേണൽലാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തിരുന്നത്​. 

മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന്​ മുമ്പ്​ ട്രംപിന്​ നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ലോസ്​ ആഞ്ചൽസിലെ സിറ്റി നാഷണൽ ബാങ്കിലാണ്​ പണം നിക്ഷേപിച്ചത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsStormy DanielsPorn Starhush moneyDonald Trump
News Summary - I Don't Know," Says Trump On 'Hush Money' - World news
Next Story