ഹൈദരലി ശിഹാബ് തങ്ങളൊടൊത്ത് അമേരിക്കന്‍ സംഘടനകളുടെ കുടുംബ സംഗമം
text_fieldsന്യൂയോര്‍ക്ക്: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ബഹുമാനാര്‍ത്ഥം മാര്‍ച്ച് 16 ന് വെള്ളിയാഴ്ച വൈകുന്നേരം ന്യൂജെഴ്സിയിലെ മാന്‍മോത്ത് ജംഗ്ഷനിലെ എമ്പര്‍ ബാങ്ക്വറ്റ്സില്‍ വെച്ചു അമേരിക്കന്‍ മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് കുടുംബ സംഗമം നടത്തും. അമേരിക്കയിലെ മലയാളി മുസ്ലിം സംഘടനകളായ നന്മയും എം.എം.എന്‍.ജെയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ന്യൂയോര്‍ക്ക്, ന്യൂജെഴ്സി, കണക്റ്റിക്കട്ട്, പെന്‍സിൽവാനിയ, മസച്യുസെറ്റ്സ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: യു.എ. നസീര്‍ 516 225 1502, അബ്ദുല്‍ സമദ് പൊന്നേരി 732 331 6620, മുഹമ്മദ് നൗഫല്‍ 732 331 7450.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.