Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭാര്യയേയും നാലു...

ഭാര്യയേയും നാലു മക്കളേയും കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

text_fields
bookmark_border
ഭാര്യയേയും നാലു മക്കളേയും കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍
cancel

ഫ്‌ളോറിഡ: ഭാര്യയേയും നാലു മക്കളേയും കൊന്ന് ആഴ്ചകളോളം മൃതശരീരങ്ങള്‍ വീട്ടിലും വാഹനത്തിലുമായി സൂക്ഷിച്ചയാൾ അ റസ്റ്റിൽ. അമേരിക്കയിൽ ഫ്ളോറിഡയിലെ ഒക്കാലയിലാണ് സംഭവം. മൈക്കിള്‍ ജോണ്‍സൻ (37) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്ത ത്.

കഴിഞ്ഞ ദിവസം ജോര്‍ജിയ ബ്രാന്‍റ്ലി കൗണ്ടിയില്‍ ജോണ്‍സ് ഓടിച്ച വാഹനം അപകടത്തില്‍പെട്ടതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. വാഹനത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ ശരീരം വാഹനത്തില്‍ നിന്നും കണ്ടെടുത്തു. ചാള്‍ട്ടണ്‍ കൗണ്ടിയില്‍ നിന്നും നാലു കുട്ടികളുടേയും മൃതശരീരം കണ്ടെത്തി.

ഭാര്യ കേസി ജോണ്‍ (32), ഒന്നു മുതല്‍ 10 വയസു വരെ പ്രായമുള്ള നാലു കുട്ടികള്‍ എന്നിവരെ ആറാഴ്ചകള്‍ക്ക് മുമ്പാണ് കാണാതായത്. ഇവരുടെ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floridaworld newsmalayalam newsHusband arrested
News Summary - Husband arrested after missing woman and her 4 kids found dead-world news
Next Story