യു.എസ് വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ
text_fieldsവാഷിങ്ടൺ: വിനാശകാരിയായ ചുഴലിക്കാറ്റ് കിഴക്കൻ തീരത്ത് ആഞ്ഞുവീശാൻ സാധ്യതയുള്ളതിനാൽ 10 ലക്ഷം പേരോട് ഒഴിയാൻ നിർദേശം. മണിക്കൂറിൽ 220 കി.മീ വേഗതയുള്ള ഫ്ലോറൻസ് ചുഴലിക്കാറ്റാണ് സൗത്കരോലൈനയിലും വിർജീനിയയിലും നാശം വിതക്കുക. കാറ്റഗറി അഞ്ചിലാണ് ചുഴലിക്കാറ്റിലെ ഉൾപ്പെടുത്തിയത്.
ചുഴലിക്കാറ്റിനൊപ്പം മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷക സംഘം മുന്നറിയിപ്പു നൽകി. മേഖലകളിലെ 46 കൗണ്ടികളിലെ 26 സ്കൂളുകൾക്ക് ചൊവ്വാഴ്ച മുതൽ അവധി നൽകിയിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലെയും തീരപ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
