വാവെയ്, ഇസഡ്.ടി.ഇ ഫോണുകള്‍ യു.എസില്‍ നിരോധിച്ചേക്കും
text_fieldsവാഷിങ്ടണ്‍: ചൈനയുടെ വാവെയ്, ഇസഡ്.ടി.ഇ ഫോണുകള്‍ യു.എസില്‍ നിരോധിച്ചേക്കും. യു.എസ് കമ ്പനികള് ഇവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് നീക്കം. പുതുവര്‍ഷത്തില്‍ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിക്കുമെന്നാണ് റിപ്പോർട്ട്.
ചൈനയുടെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ ഉപകരണ നിർമാതാക്കളാണ് വാവെയ് ടെക്നോളജീസും കോസ് ലിമിറ്റഡും ഇസഡ്.ടി.ഇ കോര്‍പ്പും. യു.എസ് മാര്‍ക്കറ്റില്‍ നിന്നും ഈ കമ്പനികളെ പുറത്താക്കുകയാണ് ട്രംപിെൻറ ലക്ഷ്യം.ജനുവരി ആദ്യം ഉത്തരവ് പുറത്തിറക്കാനാണ് യു.എസ് ഉദ്ദേശിക്കുന്നത്. ഇരു കമ്പനികളെയും ചൈന ചാരവൃത്തിക്കായി ഉപയോഗിക്കുകയാണെന്നാണ് യു.എസിെൻറ ആരോപണം.
