Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘അഡിയോസ്​ മോദി’ ...

‘അഡിയോസ്​ മോദി’ പ്രതിഷേധത്തിൽ തിളച്ച്​ ​ഹ്യൂസ്​റ്റൻ

text_fields
bookmark_border
‘അഡിയോസ്​ മോദി’  പ്രതിഷേധത്തിൽ തിളച്ച്​ ​ഹ്യൂസ്​റ്റൻ
cancel
camera_alt????????????????? ????? ?????? ?????????? ?????????????? ?????????????????????? ????????? ????????????????? ?????????? ????????????????? ?????????????????? ???????? ????????

ഹ്യൂ​സ്​​റ്റ​ൻ: ഹൗ​ഡി മോ​ദി പ​രി​പാ​ടി അ​ര​േ​ങ്ങ​റി​യ ഹ്യൂ​സ്​​റ്റ​നി​ലെ എ​ൻ.​ആ​ർ.​ജി സ്​​റ്റേ​ഡി​യ​ത്തി ​ന്​ മു​ന്നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ‘അ​ഡി​യോ​സ്​ ​മോ​ദി’ പ്ര​തി​ഷേ​ധം. ആ​യി​ര​ ക്ക​ണ​ക്കി​ന്​ പ്ര​തി​ഷേ​ധ​ക​രാ​ണ്​ മോ​ദി വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി സ്​​റ്റേ​ഡി​യ​ത്തി​ന്​ മു​ന്നി​ലെ​ത്തി​യ​തെ​ന്ന്​ അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

മോ​ദി തി​രി​ച്ചു​പോ​കു​ക, ക​ശ്​​മ ീ​രി​ലെ സ്​​ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച്​ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി പ​റ​യു​ക തു​ട​ങ്ങി​യ മു​​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ‘അ​ഡി​യോ​സ്​ മോ​ദി’ ഹാ​ഷ്​​ടാ​ഗി​ന്​ കീ​ഴി​ൽ ഹി​ന്ദു, മു​സ്​​ലിം, സി​ഖ്, ക്രി​സ്​​ത്യ​ൻ മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​​ന്നെ​ല്ലാ​മു​ള്ള​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

‘‘യ​ഥാ​ർ​ഥ ഹി​ന്ദു​ക്ക​ൾ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല ന​ട​ത്തി​ല്ല, ഹി​ന്ദു​യി​സം യ​ഥാ​ർ​ഥ​മാ​ണ്, ഹി​ന്ദു​ത്വം വ്യാ​ജ​മാ​ണ്’​’ തു​ട​ങ്ങി​യ പോ​സ്​​റ്റ​റു​ക​ളും ഹൗ​ഡി മോ​ദി​യെ പ​രി​ഹ​സി​ച്ച്​ ‘റൗ​ഡി മോ​ദി’ പ്ല​ക്കാ​ർ​ഡും പ്ര​തി​ഷേ​ധ​ക​ർ ഉ​യ​ർ​ത്തി. വെ​ളു​ത്ത തീ​വ്ര​വാ​ദി​ക​ളു​ടെ​യും ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ളു​ടേ​യും സം​ഗ​മ​മാ​ണി​തെ​ന്ന്​ പ്ര​ത​ി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

ഹി​ന്ദു തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ​ക്ക്​ ഹൈ​ന്ദ​വ​ത​യെ മ​റ​യാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ​ഹി​ന്ദു​സ്​ ഫോ​ർ ഹ്യൂ​മ​ൻ​റൈ​റ്റ്​​സ്​ ഗ്രൂ​പ്​ സ​ഹ സ്​​ഥാ​പ​ക സു​നി​ത വി​ശ്വ​നാ​ഥ്​ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ബ​ഹു​സ്വ​ര-​മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന മോ​ദി ഭ​ര​ണ​ത്തി​ൽ ക​ടു​ത്ത ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്ന്​ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മു​സ്​​ലിം കൗ​ൺ​സി​ൽ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ്​ അ​ഫ്​​സ​ൽ അ​ലി പ​റ​ഞ്ഞു.

370ാം വ​കു​പ്പ്​ റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്ക്​ കൈ​യ​ടി ല​ഭി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ വേ​ല​യാ​യി​രു​ന്നു​ ​മോ​ദി​ക്കി​തെ​ന്നും വ​രാ​നി​രി​ക്കു​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വേ​ദി​യാ​യി​രു​ന്നു ട്രം​പി​നെ​ന്നും ഹ​ഫ്​​പോ​സ്​​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചു. ​പ്ര​തി​ഷേ​ധ​ത്തെ ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​വ​ഗ​ണി​​ച്ച​പ്പോ​ൾ സി.​എ​ൻ.​എ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള യു.​എ​സ്​ മാ​ധ്യ​മ​ങ്ങ​ൾ മി​ക​ച്ച ക​വ​റേ​ജ്​ ന​ൽ​കി. മോ​ദി​യും ട്രം​പും ഒ​രു നാ​ണ​യ​ത്തി​​െൻറ ഇ​രു​വ​ശ​ങ്ങ​ളെ​ന്നാ​ണ്​ സി.​എ​ൻ.​എ​ൻ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

Show Full Article
TAGS:howdy modi world news malayalam news 
News Summary - Howdy Modi’ event: Protests outside NRG stadium-World News
Next Story