Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎച്ച്​.1ബി വിസ:...

എച്ച്​.1ബി വിസ: നടപടികൾ കർശനമാക്കി യു.എസ്​

text_fields
bookmark_border
H1B-Visa
cancel

വാഷിങ്​ടൺ: എച്ച്​.1 ബി വിസ അനുവദിക്കുന്നതിനുള്ള നടപടികൾ കർശനമാക്കി യു.എസ്​ ഭരണകൂടം. ഒരു കമ്പനിയിൽ നിന്ന്​ മറ്റ്​ കമ്പനികളിലേക്ക്​ യു.എസിൽ ​േജാലിയാവശ്യത്തിന്​ പോകുന്നവർക്ക്​ നൽകുന്ന വിസയിലെ നടപടികളാണ്​ യു.എസ്​ കർശനമാക്കിയത്​. ജീവനക്കാരെ എന്തിനാണ്​ മറ്റ്​ കമ്പനികളിലേക്ക്​ അയക്കുന്നതെന്ന വിശദീകരണം ഇനി കമ്പനികൾ നൽകണം. ഇതിനൊപ്പം അയക്കുന്ന ജീവനക്കാരുടെ നൈപുണ്യം തെളിയിക്കേണ്ടി വരും. 

യു.എസിലേക്ക്​ ​െഎ.ടി, ബാങ്കിങ്​ തുടങ്ങിയ സെക്​ടറുകളിൽ  തൊഴിലെടുക്കാൻ നിരവധി ഇന്ത്യക്കാരാണ്​​ പോകുന്നത്​. വിസ നിയമങ്ങൾ കർശനമക്കുന്നതോടെ അത്​ ഇത്തരം കമ്പനികളെ​യെല്ലാം പ്രതികൂലമായി ബാധിക്കും. ഇത്തരക്കാർക്ക്​ മൂന്ന്​ വർഷ​ത്തിൽ താഴെ മാത്രമേ വിസ അനുവദിക്കുകയുള്ളു എന്നും പ്രഖ്യാപനമുണ്ട്​. ഇതും ഇന്ത്യയെ പ്രതികുലമായി ബാധിക്കും.

അമേരിക്കക്കാർക്ക്​ മുൻഗണന നൽകുന്ന നയത്തി​​െൻറ ഭാഗമായി എച്ച്​.1ബി വിസയുൾപ്പടെ അനുവദിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഡോണൾഡ്​ ട്രംപ്​ ഭരണകൂടം ഏ​ർപ്പെടുത്തിയിരുന്നു. ഇതി​​െൻറ ഭാഗമായാണ്​ യു.എസിലേക്ക്​ ഡെപ്യൂ​േട്ടഷനിൽ പോകുന്നവരുടെ വിസയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericasmalayalam newsH1 B visaDonald Trump
News Summary - How US is making H1B visa approval tougher for 3rd party worksites – Should Indian IT firms worry-World news
Next Story