ഹാർവി: രക്ഷപ്പെട്ട ഇന്ത്യൻ വിദ്യാർഥികൾ ഗുരുതരാവസ്ഥയിൽ
text_fieldsഹ്യൂസ്റ്റൻ: ഹാർവി ചുഴലിക്കാറ്റ് നാശംവിതച്ച ടെക്സസിലെ തടാകത്തിൽ മുങ്ങിയ രണ്ട് ഇന്ത്യൻ വിദ്യാർഥികളുടെ നില ഗുരുതരം. ബ്രയാൻ തടാകത്തിൽ നീന്തുന്നതിനിടെ കാണാതായ ടെക്സസ് എ ആൻഡ് എം സർവകലാശാലയിലെ വിദ്യാർഥികളായ നിഖിൽ ഭാട്ടിയ, ശാലിനി എന്നിവരെ ശനിയാഴ്ച രക്ഷപ്പെടുത്തിയിരുന്നു. സമീപത്ത് പട്രോളിങ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ വിദ്യാർഥികളുടെ കൂടെയുള്ളയാൾ വിവരമറിയിക്കുകയായിരുന്നു. 20 വയസ്സുള്ള വിദ്യാർഥികളിലൊരാളെ കൂട്ടുകാരനും മറ്റേയാളെ െപാലീസുകാരനും ആണ് രക്ഷിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിദ്യാർഥികളെ സെൻറ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഗുരുതരാവസ്ഥയിലുള്ള വിദ്യാർഥികൾ മോശം കാലാവസ്ഥയിൽ നീന്താനിറങ്ങിയത് എന്തിനെന്ന് വ്യക്തമല്ല. ശാലിനിയുടെ നില കുറച്ച് ഭേദമായിട്ടുെണ്ടന്ന് ഹ്യൂസ്റ്റനിലെ ഇന്ത്യൻ കോൺസൽ ജനറൽ അനുപം റായ് പറഞ്ഞു.
ഹ്യൂസ്റ്റനിൽ 1.3 കോടി ജനങ്ങളെ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ബാധിച്ചതായാണ് റിപ്പോർട്ട്. മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെ തുടർന്ന് ഹ്യൂസ്റ്റൻ സർവകലാശാലയിൽ ചുരുങ്ങിയത് 200 ഇന്ത്യൻ വിദ്യാർഥികളെങ്കിലും കുടുങ്ങിയിട്ടുണ്ട്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. ഇന്ത്യൻ-അമേരിക്കൻ സമൂഹം ഇവർക്ക് ഭക്ഷണമടക്കമുള്ള സഹായം വിതരണം െചയ്തിരുന്നു.
ദുരിതബാധിതപ്രദേശത്തെ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികളെ സഹായം എത്തിച്ചതായും ഇന്ത്യൻ ബിരുദ വിദ്യാർഥികളുടെ സംഘടന അംഗങ്ങൾ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടിരുന്നെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. റോഡുകളെല്ലാം ജലപ്രളയത്തിലാണെങ്കിലും 250 വിദ്യാർഥികൾ തമ്പടിച്ച െകട്ടിടം ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സന്ദർശിച്ചു. ഹ്യൂസ്റ്റനിലെ പ്രാദേശിക നേതൃത്വം പറയുന്നതനുസരിച്ച് 1,00,000 ഇന്ത്യൻ വംശജരെ കൊടുങ്കാറ്റ് ബാധിച്ചിട്ടുണ്ട്.ദുരിതമനുഭവിക്കുന്ന ടെക്സസ് നിവാസികൾക്ക് േഡാണൾഡ് ട്രംപ് പിന്തുണ അറിയിച്ചു. ട്രംപും ഭാര്യ മെലാനിയയും ടെക്സസ് സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും. ദുരിത ജീവിതം നയിക്കുന്ന എല്ലാവർക്കും അമേരിക്കൻ ജനതയുടെ സ്നേഹവായ്പ്പുകൾ സമർപ്പിക്കുന്നെന്ന് ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
