ഇംപീച്ച്മെൻറ്: പ്രമേയം സെനറ്റിലേക്ക്
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ ജനപ്രതിനിധിസഭ പാസാക്കിയ ഇംപീച്ച്മെൻറ് പ്രമേയം സെ നറ്റിലേക്ക്. ഇക്കാര്യത്തിൽ പ്രതിനിധി സഭയിൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കും.
അധികാര ദുർവിനിയോഗം, ക ോൺഗ്രസ് നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ മാസമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത്. ഇംപീച്ച്മെൻറ് പ്രമേയം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഉപരിസഭയായ സെനറ്റ് സംഗീകരിച്ചാൽ മാത്രമേ ട്രംപിനെ നീക്കം ചെയ്യാനാവൂ. പ്രമേയം ഉൗദ്യോഗികമായി സെനറ്റിലേക്ക് അയക്കുന്ന നടപടിക്രമമാണ് ഇന്ന് നടക്കുന്നത്.
അതേസമയം, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭുരിപക്ഷമുള്ള സഭയിൽ ഇംപീച്ച്മെൻറ് പ്രമേയം പാസാവാനുള്ള സാധ്യത കുറവാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
