സംഘർഷങ്ങൾക്കിടെ മെക്സികോയിൽ തെരഞ്ഞെടുപ്പ്
text_fieldsമെക്സികോ സിറ്റി: മാസങ്ങൾ നീണ്ട കലാപങ്ങൾക്കിടെ പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ മെക്സിക്കൻ ജനത വിധിയെഴുതി. സെനറ്റിലേക്കും കോൺഗ്രസിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും ഇതോടൊന്നിച്ചാണ്. ഫലം ഇന്നറിയാം. സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതൽ സ്ഥാനാർഥികളും രാഷ്ട്രീയ പ്രവർത്തകരുമടക്കം 130 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
ഇടതു സഹയാത്രികനും മെക്സികോ സിറ്റി മേയറുമായ ആൻഡ്രസ് മാനുവൽ ലോപസ് ഒബ്രദോർ വിജയിക്കുമെന്നാണ് അഭിപ്രായ സർവേ ഫലം. വിജയിച്ചാൽ ദശകങ്ങൾക്കിടെ മെക്സിേകാ ഭരിക്കുന്ന ഇടതു നേതാവാകും അദ്ദേഹം. അഴിമതി തുടച്ചുനീക്കുമെന്നാണ് അദ്ദേഹത്തിെൻറ വാഗ്ദാനം. 2006ലും 2012ലും അദ്ദേഹം മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
സുരക്ഷയും അഴിമതിയും ദാരിദ്ര്യവുമാണ് വിധി നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ലാറ്റിനമേരിക്കയിലെ വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ് മെക്സിേകാ. എണ്ണയാണ് പ്രധാന വരുമാനമാർഗം. രാജ്യത്തെ 12.75 കോടി ജനങ്ങളിൽ പകുതിയും ദാരിദ്ര്യരേഖക്കു താഴെയാണ്. അഴിമതിയും സംഘർഷങ്ങളും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിപ്പിച്ചു. മാധ്യമപ്രവർത്തകർക്ക് ജോലിചെയ്യാൻ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളിലൊന്നായാണ് മെക്സികോയെ കരുതുന്നത്. മുൻ ധനകാര്യമന്ത്രി ജോസ് അേൻറാണിയോ മിയാദ് ആണ് ഭരണകക്ഷിയായ ഇൻസ്റ്റിറ്റ്യൂഷനൽ റെവലൂഷനറി പാർട്ടിയുടെ (പി.ആർ.െഎ പാർട്ടി) സ്ഥാനാർഥി. രാജ്യത്ത് 77 വർഷമായി അധികാരം തുടരുന്നത് പി.ആർ പാർട്ടിയാണ്. നിയമം അനുവദിക്കാത്തതുകൊണ്ടാണ് നിലവിലെ പ്രസിഡൻറ് എൻറിക് പെന നീറ്റോ വീണ്ടും മത്സരിക്കാത്തത്.
രാജ്യത്തെ നാഷനൽ ആക്ഷൻ പാർട്ടിയിലെ റികാർദോ അനായയും മത്സരരംഗത്തുണ്ട്.8.8 കോടി ജനങ്ങൾക്കാണ് വോട്ടവകാശം. മാസങ്ങൾ നീണ്ട കലാപങ്ങളെ മുന്നിൽ കണ്ട് വോെട്ടടുപ്പ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
